- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പടിയിയിൽ മുഖ്യമന്ത്രിക്കെതിരെ വി മുരളീധരൻ
ആറ്റിങ്ങൽ: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ബിജെപി നേതാവ് വി മുരളീധരൻ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി.
കമ്പനികൾ തമ്മിലുള്ള കരാറെങ്കിൽ വാങ്ങിയവർക്കും കൊടുത്തവർക്കും മറുപടി വേണം. അത് ഉണ്ടാകാത്തതിലാണ് എസ്.എഫ്.ഐ.ഒ നോട്ടിസ് കൊടുത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാർട്ടി ന്യായീകരിക്കാൻ മുഖ്യമന്ത്രിയുടെ മകൾ ഏത് പാർട്ടി ഘടകത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായി ആരോപണം വന്നപ്പോൾ സ്വീകരിച്ച സമീപനമല്ല സിപിഎമ്മിന് വീണ വിജയന്റെ കാര്യത്തിൽ. അന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായികരിക്കാൻ നടക്കുകയാണ്. വി.ഡി.സതീശന്റെ തേഞ്ഞ ആരോപണത്തിന് മറുപടിയില്ലെന്ന് മുരളീധരൻ. ബിജെപിക്ക് ആരുമായും ഒത്തുതീർപ്പ് ഇല്ലാത്തതുകൊണ്ടാണ് വീണ വിജയന് നോട്ടിസ് ലഭിക്കുന്നതും ശിവശങ്കരൻ ജയിലിൽ കിടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക സർക്കാർ എന്തുകൊണ്ട് എക്സാലോജിക്കിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ല. വി.ഡി സതീശൻ കേന്ദ്ര നേതൃത്വത്തോട് അത് ആവശ്യപ്പെട്ടില്ലെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും സീതാറാം യച്ചൂരിയും തമ്മിൽ ധാരണയുള്ളതുകൊണ്ട് വി.ഡി.സതീശൻ എത്ര വെള്ളംകോരിയാലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകൾ കേന്ദ്ര ഏജൻസിയുടെ മുന്നിൽ ഹാജരാകേണ്ടി വരുന്നത് പാർട്ടിക്ക് ക്ഷീണമാണെന്ന ഘട്ടത്തിലാണ് സിപിഎം പാർട്ടിക്കുള്ളിൽ എക്സാലോജിക്കിനെ ന്യായീകരിക്കാൻ പാർട്ടി രേഖ തന്നെ പുറത്തിറക്കിയത്. നേതാക്കളുടെ കുടുംബത്തിനുനേരെ ഉയരുന്ന ആരോപണങ്ങളെ പാർട്ടി രേഖയിലൂടെ വിശദീകരിക്കുന്ന സമീപനം പൊതുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കാറില്ല. നേരത്തെ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ജയിലിൽ കിടന്നപ്പോൾ പോലും ന്യായീകരിക്കാൻ പാർട്ടി രംഗത്തെത്തിയിരുന്നില്ല.
പകരം, കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത് മാറിനിൽക്കുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ ഇടപെടലിനെതിരെ പാർട്ടി പിന്തുണയുണ്ടായില്ലെന്ന വിഷമം അന്ന് കോടിയേരി നേതാക്കളോട് പങ്കുവെച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ബിനീഷിനെതിരായ കേസിൽ റെയ്ഡ് നടന്നപ്പോൾ, കുടുംബം നിയമപരമായി കൈകാര്യം ചെയ്യുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനീഷിന്റേത് മയക്കുമരുന്ന് കേസാണെന്നും അതിൽ ഇടപെടാൻ പാർട്ടിക്ക് പരിമിതികൾ ഉണ്ടെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം.
കോടിയേരിയുടെ മകന്റെ കാര്യത്തിൽ സ്വീകരിക്കാത്ത നിലപാട് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ പാർട്ടി സ്വീകരിച്ചുവെന്നതിൽ വ്യക്തത വരുത്താനാണ് ശ്രമം. ജില്ലാ തലത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന സെക്രട്ടേറിയറ്റിലെ നേതാക്കളും മണ്ഡലംതലത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് വിശദീകരിച്ചത്. തിരഞ്ഞെടുപ്പിൽ ജനങ്ങളോട് വിശദീകരിക്കേണ്ട കാര്യങ്ങൾ, പ്രസംഗത്തിൽ ഊന്നൽ നൽകേണ്ട വിഷയങ്ങൾ എന്നിവയ്ക്കായിരുന്നു പാർട്ടി ക്ലാസ്.
ഇതിനുപുറമേ,ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലം ശിൽപശാലയിൽ വിതരണംചെയ്യുന്ന രേഖയിലാണ് മുഖ്യമന്ത്രിയുടെ മകളേയും കമ്പനിയേയും വെള്ളപൂശിയുള്ള പരാമർശങ്ങൾ ഉള്ളത്. ഇടപാടുകളെപ്പോലും വക്രീകരിക്കാനുള്ള നടപടിയാണ് കമ്പനിക്കെതിരായ ആരോപണങ്ങളും അന്വേഷണമെന്നും പാർട്ടി രേഖയിൽ പറയുന്നു.
'വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപ്പോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദം കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തേയും സംസ്ഥാന സർക്കാരിനേയും തേജോവധം ചെയ്യുകയെന്നത് തങ്ങളുടെ രാഷ്ട്രീയ അജൻഡയായി തന്നെ ഇവർ മുന്നോട്ടുവെക്കുകയാണ്', എന്ന് രേഖയിൽ പറയുന്നു.
വീണാ വിജയന്റെ പേര് പറയാതെ അവരുടെ കമ്പനിയുടെ പേര് പറഞ്ഞാണ് ന്യായീകരണം. എക്സാലോജിക്കിന് പണം നൽകിയ സ്വകാര്യ കരിമണൽ കമ്പനി സി.എം.ആർ.എല്ലിനെക്കുറിച്ചും പേര് പറഞ്ഞ് രേഖയിൽ പരാമർശമില്ല. സർക്കാരിന്റെ വികസനത്തിനെതിരെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നും രേഖയിൽ പറയുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാൻ കേന്ദ്ര ഏജൻസികളും അതുപോലെയുള്ള സ്ഥാപനങ്ങളും കള്ളക്കഥ മെനയുന്നു. സ്വർണം എവിടെനിന്ന് വന്നു, ആരിലേക്കെത്തി എന്ന് അന്വേഷിക്കാനാണ് സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ, അതുപയോഗിച്ച് മുഖ്യമന്ത്രിയേയും പാർട്ടിയേയും തേജോവധം ചെയ്യാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രേഖയിലുണ്ട്.