- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളല്ല മറ്റു പലതുമാണ് ഈ സർക്കാരിന്റെ മുൻഗണനകളെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോൾ ഭക്ഷ്യ മന്ത്രി പറയുന്നത് റേഷൻ കടയിൽ അരി വിതരണത്തെ കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സപ്ലൈകോയുടെ അൻപതാം വർഷത്തിൽ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സർക്കാരെന്ന് ചരിത്രം നിങ്ങളെ രേഖപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിർത്തേണ്ട സ്ഥാപനങ്ങളെ തകർത്തു. പാവങ്ങളല്ല, മറ്റുപലതുമാണ് ഈ സർക്കാരിന്റെ മുൻഗണനകളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിൽ പച്ചക്കറി, പഴവർഗങ്ങൾ, മുട്ട, ഇറച്ചി, പലവ്യജ്ഞനങ്ങൾ എന്നിവയ്ക്ക് 50 മുതൽ 200 ശതമാനം വരെ വിലക്കയറ്റമുണ്ടായെന്നാണ് റോജി എം. ജോൺ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ പൊതുവിതരണ സംവിധാനത്തിലൂടെ അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. മന്ത്രി നൽകിയ മറുപടിയുടെ 75 ശതമാനവും റേഷൻ കടകളിലൂടെ അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. അതല്ല വിഷയം. മറുപടി ഇല്ലാത്തതു കൊണ്ടാണ് പൊതുവിതരണത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.
ഇത്രയും രൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. ഇക്കാര്യത്തിൽ എന്തു നടപടി സർക്കാർ സ്വീകരിച്ചതെന്നതാണ് ചോദ്യം. വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി ആദ്യം മറുപടി നൽകിയത്. വില കയറിയതൊന്നും നിങ്ങൾ അറിഞ്ഞില്ലേ? പൊതുവിപണിയിൽ നിന്നാണ് ഞങ്ങൾ വിലവിവരം ശേഖരിച്ചത്. എന്നിട്ടും മന്ത്രിയും സർക്കാരും വില കൂടിയത് അറിഞ്ഞില്ലേ? ചീഫ് സെക്രട്ടറിയുടെയും കൃഷി മന്ത്രിയുടെയുമൊക്കെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ട് എന്ത് നടപടിയെടുത്തു? ഹോട്ടികോർപിലെ പല പച്ചക്കറികളുടെയും വില പൊതുമാർക്കറ്റിലെ വിലയെക്കാൾ കൂടുതലാണ്. വട്ടവടയിലെ പച്ചക്കറിക്കാരുടെ ഉത്പന്നങ്ങൾ ഹോട്ടികോർപ് ഇപ്പോൾ സംഭരിക്കുന്നുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി സംഭരിച്ച ഇനത്തിൽ 50 ലക്ഷം രൂപയാണ് നൽകാനുള്ളത്. അതുകൊണ്ട് വില കുറച്ച് ഇടനിലക്കാർ വഴി കർഷകർ പച്ചക്കറി വിറ്റഴിക്കുകയാണ്. സർക്കാർ വിപണി ഇടപെടൽ നടത്തുമ്പോഴാണ് വില കുറയുന്നത്. കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് വിപണി ഇടപെടൽ നടത്തുന്നത്.
50-ാം വാർഷികം ആഘോഷിക്കുന്ന സപ്ലൈകോയുടെ ചരിത്രമാണ് മന്ത്രി പറയുന്നത്. മാറി മാറി വന്ന സർക്കാരുകളെല്ലാം സപ്ലൈകോയെ ചേർത്ത് പിടിച്ചിട്ടുണ്ട്. 13 അവശ്യ സാധനങ്ങൾക്ക് സബ്സിഡി നൽകി സപ്ലൈകോ വിതരണം ചെയ്താൽ ഒരു പരിധി വരെ വിലക്കയറ്റം പിടിച്ചു നിർത്താം. 2011-23 ൽ സബ്സിഡി സാധനങ്ങൾ വാങ്ങിയ വകയിൽ സപ്ലൈകോയ്ക്ക് ഗ്രാന്റായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല. ആ വർഷം 1427 കോടി രൂപയാണ് ചെലവഴിച്ചത്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് 586 കോടിയുടെ നഷ്ടമാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം 1427 കോടി ചെലവഴിച്ച സപ്ലൈകോ ഈ വർഷം ചെലവഴിച്ചത് 565 കോടി രൂപ മാത്രമാണ്.
ക്രിസ്മസ് കാലത്ത് സമൂഹമാധ്യമങ്ങളിൽ സോഷ്യൽ മീഡിയയിൽ നല്ലൊരു ട്രോൾ വന്നു; ഒന്ന് ബിവറേജസിന്റെ ഔട്ട്ലെറ്റ്. എല്ലാം നിറഞ്ഞ കുപ്പികൾ. എക്സൈസ് മന്ത്രിക്ക് അഭിമാനിക്കാം. നേരെ താഴെയുള്ള മാവേലി സ്റ്റോറിന്റെ അലമാരയിൽ ഒരു സാധനങ്ങളുമില്ല. വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്തുന്ന സപ്ലൈകോ എന്ന സംസ്ഥാനത്തിന്റെ അഭിമാനകരമായ സ്ഥാപനത്തിന്റെ ഇടപെടൽ നിങ്ങൾ ഇല്ലാതാക്കി. സപ്ലൈകോയുടെ അൻപതാം വർഷത്തിൽ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സർക്കാർ എന്നാണ് നിങ്ങൾ ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത്. 4000 കോടിയോളം രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.
ഇൻഫ്ളേഷൻ സാധാരണയായി കേരളത്തിൽ കുറവാണ്. പക്ഷെ അപ്രതീക്ഷിതമായി ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ ഇൻഫേളേഷൻ കൂടി. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയേപ്പോലും ബാധിക്കുന്ന തരത്തിൽ അപകടകരമാകും. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞു. പതിനായിരക്കണക്കിന് കോടിയാണ് കരാറുകാർക്ക് നൽകാനുള്ളത്. പെൻഷൻ ഇനത്തിലും പതിനായിരത്തോളം കോടി. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകാനുണ്ട്. ജനങ്ങളുടെ കയ്യിൽ പണം ഇല്ലാതാകുമ്പോൾ അവരുടെ വാങ്ങൽ ശേഷി കുറയും. ഇൻഫ്ളേഷനും പച്ചേസിങ് പവറും കുറയുന്നത് ധനമേഖലയിൽ തിരിച്ചടിയുണ്ടാക്കും. വിലക്കയറ്റത്തെ തുടർന്ന് ഒരു ചെറിയ കുടുംബത്തിന്റെ പ്രതിമാസ ചെലവ് 5000 രൂപയ്ക്ക് മേൽ അധികമായി ഉയർന്നിട്ടുണ്ട്. വിലക്കയറ്റത്തിന്റെ തുടർച്ചയാണ് ദാരിദ്രം. നാല് തരത്തിൽ ദാരിദ്രമുണ്ടാകും. അതിൽ അദ്യത്തേത് കിൗെഹമൃ ുീ്‌ലൃ്യേ; തീര മേഖലയിലെ പ്രത്യേക ഭൂപ്രദേശത്തോ ഉണ്ടാകുന്ന ദാരിദ്രമാണിത്. തളർന്നു കിടക്കുന്നതു പോലുള്ള ആളുകൾക്ക് വരുമാനം ഇല്ലാതെ വരുമ്പോൾ ഇമലെ ുീ്‌ലൃ്യേ വരും. സാധാരണ വരുമാനമുള്ള ഒരു കുടുംബത്തിൽ കാൻസർ പോലുള്ള ഏതെങ്കിലും മാരക രോഗങ്ങളോ അപ്രതീക്ഷിതമായി വിദ്യാഭ്യാസ ചെലവോ ഉണ്ടായാൽ ഉണ്ടാകുന്നതാണ് കി്ശശെയഹല ുീ്‌ലൃ്യേ. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന ഇഹശാമലേ ുീ്‌ലൃ്യേ നമുക്കും ബാധകമാണ്. ഈ നാല് തരത്തിലുള്ള ദാരിദ്രത്തെയും നമ്മൾ പരിഗണിച്ചേ മതിയാകൂ.
നാട്ടിലുണ്ടാകുന്ന രൂക്ഷമായ വിലക്കയറ്റവും പർച്ചേസിങ് പവർ ഇല്ലാതാകുന്നതും വെൽഫെയർ സ്റ്റേറ്റ് നൽകേണ്ട ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് നൽകാതിരിക്കുന്നതുമായ സാഹചര്യം അതീവ ഗുരുതരമാണ്. ഈ പ്രശ്നങ്ങളാണ് കേരളത്തിലെ പാവങ്ങൾ നേരിടുന്നത്. ഇതിനെ ലാഘവത്തത്തോടെയല്ല സർക്കാർ കാണേണ്ടത്. വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചക്കുമ്പോൾ അരിയെക്കുറിച്ചല്ല മറുപടി നൽകേണ്ടത്. അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണോ മറുപടി നൽകേണ്ടത്.
ധനപ്രതിസന്ധി സംസ്ഥാനത്തെ എത്ര വർഷം പിന്നോട്ട് കൊണ്ടു പോകുമെന്ന യാഥാർത്ഥ്യം ധനകാര്യമന്ത്രി മനസിലാക്കണം. സപ്ലൈകോയും ഹോട്ടികോർപ്പും തകർന്നു, കാർഷിക മേഖലയിലും പട്ടികജാതി പട്ടികവർഗ പ്രദേശങ്ങളിലും ഉണ്ടാകുന്ന ഗുരുതരമായ സ്ഥിതിക്കിടെ കൂനിൻ മേൽ കുരു പോലെയാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ വിലനിലാവാരം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിക്കും. വിലക്കയറ്റം എന്തുകൊണ്ട് ഉണ്ടായെന്ന് അന്വേഷിക്കാനുള്ള സംവിധാനം വേണം. നിങ്ങളുടെ സർക്കാരിന് അങ്ങനെ ഒരു സംവിധാനം ഇല്ല. നിങ്ങളുടെ മുൻഗണനകൾ ഇതൊന്നുമല്ല. പാവങ്ങളൊന്നും നിങ്ങളുടെ മുൻഗണനയിലില്ല. തെറ്റു തിരുത്താൻ പോകുന്നു എന്ന് പറയുന്ന നിങ്ങൾ ഇതൊക്കെയാണ് തിരുത്തേണ്ടത്. സംസ്ഥാനത്തുണ്ടായ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരും സർക്കാർ ഏജൻസികളും പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.