- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ പൂജിച്ച അക്ഷതം വിതരണം ചെയ്യുന്ന ചടങ്ങ് തുടരുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആർഎസ്എസ് നേതാക്കളിൽ നിന്ന് അക്ഷതം സ്വീകരിച്ചു.
അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആർ.എസ്.എസ് പ്രാദേശിക നേതാവ് എ.ആർ.മോഹനനിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്.
വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്. സരയൂതീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുക തന്നെ വേണം. ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും സ്വഭവനങ്ങളിൽ ദീപം തെളിച്ച് ലോക നന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു
അതേസമയം, ചടങ്ങ് ബിജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്ന് ആരോപിച്ച് പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് തീരുമാനത്തോട് ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം നേതാക്കളും യോജിച്ചിരിക്കുകയാണ്.