- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരുകിൽ സ്ഥിരമായി കാത്ത് നിൽക്കും; യുവതിയെ കണ്ടാൽ ലൈംഗിക അവയവം കാട്ടലും ചേഷ്ടകളും; സഹികെട്ട് ഭർത്താവിനോട് പറഞ്ഞ് കേസുകൊടുത്തപ്പോൾ യുവാവ് പിടിയിൽ; കരമന പൊലീസ് കുടുക്കിയ പൊള്ളാർഡ് രഞ്ജിത്തിന്റെ കഥ കേട്ട് ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: വഴിയരികിൽ യുവതി ജോലിക്ക് പോകുന്നത് കാത്ത് നിന്ന ശേഷം സ്ഥിരമായി ലൈംഗിക പ്രദർശനം- തിരുവനന്തപുരം കരമന ചെറുകാട് സ്വദേശിയായ 'പൊള്ളാർഡ്' രഞ്ജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ കുറച്ച് കാലമായി ഇയാൾ ഈ പ്രവണത തുടർന്ന് വരികയായിരുന്നുവെന്നും ശല്യം സഹിക്കവയ്യാതെയാണ് യുവതിയും ഭർത്താവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതി സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലത്തിനടുത്ത് പതുങ്ങി നിൽക്കുകയും യുവതി അടുതെത്തുമ്പോൾ ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതുമായിരുന്നു യുവാവിന്റെ പതിവ്. രഞ്ജിത്തിന്റെ ശല്യം രൂക്ഷമായതോടെയാണ് യുവതി ഭർത്താവിനോട് കാര്യം തുറന്ന് പറഞ്ഞത്. ഇത് കാര്യമാക്കണ്ടെന്ന് കരുതിയപ്പോൾ ദിനംപ്രതി ശല്യം രൂക്ഷമായതോടെയാണ് യുവതിയും ഭർത്താവും കരമന പൊലീസിനെ സമീപിക്കുന്നത്. കരമനയിൽ തട്ടുകട നടത്തുന്ന വ്യക്തിയാണ് രഞ്ജിത്ത്. വർഷങ്ങളായി യുവതിയെയും വീട്ടുകാരെയും ഇയാൾക്ക് നേരിട്ടറിയുന്നതുമാണ്. വീടിന് അടുത്ത പ്രദേശത്തുള്ള യുവാവിൽ നിന്നും ഇത്തരമൊരും പ്രവർത്തി യുവതി പ്രതീക്ഷിച്ചതുമല്ല.
തിരുവനന്തപുരം: വഴിയരികിൽ യുവതി ജോലിക്ക് പോകുന്നത് കാത്ത് നിന്ന ശേഷം സ്ഥിരമായി ലൈംഗിക പ്രദർശനം- തിരുവനന്തപുരം കരമന ചെറുകാട് സ്വദേശിയായ 'പൊള്ളാർഡ്' രഞ്ജിത്താണ് അറസ്റ്റിലായത്.
കഴിഞ്ഞ കുറച്ച് കാലമായി ഇയാൾ ഈ പ്രവണത തുടർന്ന് വരികയായിരുന്നുവെന്നും ശല്യം സഹിക്കവയ്യാതെയാണ് യുവതിയും ഭർത്താവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതി സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലത്തിനടുത്ത് പതുങ്ങി നിൽക്കുകയും യുവതി അടുതെത്തുമ്പോൾ ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതുമായിരുന്നു യുവാവിന്റെ പതിവ്.
രഞ്ജിത്തിന്റെ ശല്യം രൂക്ഷമായതോടെയാണ് യുവതി ഭർത്താവിനോട് കാര്യം തുറന്ന് പറഞ്ഞത്. ഇത് കാര്യമാക്കണ്ടെന്ന് കരുതിയപ്പോൾ ദിനംപ്രതി ശല്യം രൂക്ഷമായതോടെയാണ് യുവതിയും ഭർത്താവും കരമന പൊലീസിനെ സമീപിക്കുന്നത്. കരമനയിൽ തട്ടുകട നടത്തുന്ന വ്യക്തിയാണ് രഞ്ജിത്ത്. വർഷങ്ങളായി യുവതിയെയും വീട്ടുകാരെയും ഇയാൾക്ക് നേരിട്ടറിയുന്നതുമാണ്.
വീടിന് അടുത്ത പ്രദേശത്തുള്ള യുവാവിൽ നിന്നും ഇത്തരമൊരും പ്രവർത്തി യുവതി പ്രതീക്ഷിച്ചതുമല്ല. പ്രദേശത്തെ ആർക്കും മു്ൻപ് രഞ്ജിത്തിനെ കുറിച്ച് അങ്ങനെ ഒരു പരാതി ഇല്ലാത്തതുകൊണ്ടും പ്രദേശത്ത് തട്ടുകട നടത്തുന്ന ആളെ പറ്റി മോശം അഭിപ്രായം പറഞ്ഞ് പരത്തി അയാളുടെ ജീവിതം ഇല്ലാതാക്കണ്ട എന്നും കരുതിയാണ് പെൺകുട്ടിയുടെ ഭാഗത്ത് നിന്നും പരാതി ആദ്യമൊന്നും ഉണ്ടാകാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ വിവരം പുറത്ത് പറയാതെയോ വീട്ടുകാരുടെ ശ്രദ്ധയിൽപെടുത്തി താക്കീത് ചെയ്യിക്കാനോ യുവതി ശ്രമിച്ചില്ല. ശല്യം അവസാനിക്കുമെന്ന് കരുതിയാണ് ഇവർ പരാതി നൽകാതിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ വഴിയിൽ വെച്ച് ലൈംഗിക പ്രദർശനം നടത്തുകയും പിന്നാലെ ചില അശ്ലീല ചേഷ്ഠകൾ കാണിക്കുകയും ചെയ്തത് യുവതിയെ ചൊടിപ്പിക്കുകയായിരുന്നു.
ശല്യം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായെന്നും ഇനിയും ഇയാളെ വെറുതെ വിട്ടാൽ കൂടുതൽ ബുദ്ധിമുട്ടുകൾക്ക് ഭാവിയിൽ വളം വയ്ക്കുന്നത് പോലെയാകും എന്ന ബോധ്യമാണ് പരാതി നൽകുന്നതിലേക്ക് എത്തിയത്.കരമന എസ്ഐ ശ്രീകാന്തിനാണ് യുവതി പരാതി നൽകിയത്. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് അന്വേഷണം നടത്തിയതിന് ശേഷം രഞ്ചിത്തിനെ പിടികൂടുകയായിരുന്നു.
രഞ്ചിത്തിനെ കുറിച്ച് പ്രദേശത്ത് ഇതിന് മുൻപ് മോശം അഭിപ്രായമോ ഇല്ലായിരുന്നുവെങ്കിലും പലരും ഇയാളിൽ നിന്നും മുൻപും ഇത്തരം അനുഭവങ്ങളുള്ളതായി പൊലീസിനോട് രഹസ്യമായ വിവരം കൈമാറിയിട്ടുണ്ട്. ഇയാൾക്കെതിരെ കഞ്ചാവ് കേസ് ഉൾപ്പടെ ഉള്ളതായിട്ടാണ് പൊലീസ് നൽകുന്ന വിവരം.