കൊച്ചി: കൊച്ചിയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാവാതെ പൊലീസ്. നൗഫലിന്റെ കാമുകി മീരയുടെ മുറിയിൽ നിന്നും തുണിയില്ലാതെ ഓടിയ യുവാവിനായുള്ള തിരച്ചിൽ തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്. മറ്റാരും ഇങ്ങനെയൊരാൾ ഇറങ്ങി ഓടുന്നത് കണ്ടില്ല എന്ന കാരണത്താലാണിത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ പൊലീസ് അരിച്ചു പെറുക്കി നോക്കിയിട്ടും ഒരു തുമ്പ് പോലും പൊലീസിന് ലഭ്യമായില്ല.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് നൗഫൽ സ്വന്തം സഹോദരിയെ ഫോണിൽ വിളിച്ച് മീരയുടെ മുറിയിൽ നിന്നും തുണിയില്ലാതെ ഒരാൾ ഇറങ്ങിയോടി എന്നു പറഞ്ഞതിനെ തുടർന്നാണ് പൊലീസ് രഹസ്യ കാമുകനായുള്ള അന്വേഷണം ആരംഭിച്ചത്. എന്നാൽ നൗഫൽ സഹോദരിയോട് പറഞ്ഞ രീതിയിൽ ആരും ഇവിടെ നിന്നും ഇറങ്ങിയോടിയില്ല എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് സ്ഥിരീകരിക്കാനായി സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോദിച്ച് ഉറപ്പ് വരുത്തി. അതിനാൽ നൗഫലിന്റെ തോന്നലാകാനാണ് സാധ്യത എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.

കഴിഞ്ഞ ഇരുപതിന് രാത്രിയിലാണ് കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം വീട്ടിൽ ശശിയുടെ മകൾ മീര (24)യെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കാമുകൻ പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം വീട്ടിൽ കബീറിന്റെ മകൻ നൗഫൽ (28) വീടിനുള്ളിൽ മരിച്ചത്. പോണേക്കര മീഞ്ചിറ റോഡിലെ ആന്റണി പാറത്തറ ലെയിനിൽ വൈഷ്ണവത്തിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. മീരയുടെ വയറ്റിൽ കത്തി കുത്തികയറ്റി കൊന്നശേഷം നൗഫൽ തൂങ്ങി മരിക്കുകയായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് കൊലപാതകം നൗഫൽ നടത്തിയത്. അതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

മീര മുൻപ് വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടിയുമുണ്ടാിരുന്നു. ഇക്കാര്യം നൗഫലിൽ നിന്നും മറച്ചു വച്ചിരുന്നു. ആദ്യ വിവാഹം വേർപെടുത്തിയതിന് ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ ഡേകെയറിൽ ഏൽപ്പിച്ചതിന് ശേഷം കൊച്ചിയിലേക്ക് പോരുകയായിരുന്നു. വീട്ടിൽ പറഞ്ഞിരുന്നത് സീരിയലിൽ അഭിനയിക്കാൻ പോവുകയാണ് എന്നാണ്. എന്നാൽ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ഗേളായി ജോലി ചെയയുകയായിരുന്നു. അതിനിടയിലാണ് നൗഫലിനെ പരിചയപ്പെടുന്നത്. നൗഫലും വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ ആളായിരുന്നു. ഇയാൾക്കും രണ്ട് കുട്ടികളുണ്ട് ഇവരെ പാലക്കാടുള്ള സഹോദരിയാണ് നോക്കിയിരുന്നത്.

ഒന്നിച്ച് താമസിക്കുന്നതിനിടയിൽ മീരയും നൗഫലും സ്വന്തം വീട്ടുകാരോട് തങ്ങൾ ഒന്നിച്ചു താമസിക്കുന്ന വിവരം അറിയിക്കുകയും ഉടൻ വിവാഹം ഉടൻ രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. ഒന്നിച്ചു താസമസിച്ചു തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ കലഹമുണ്ടായി. അടിപിടി വരെ നടന്നപ്പോൾ നാട്ടുകാർ ഇടപെട്ട് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് ഇരുവരെയും സ്റ്റേഷനിൽ കൊണ്ടുപോകുകയും വഴക്ക് ഒത്ത് തീർപ്പാക്കി വിടുകയും ചെയ്തു. ഒരു ദിവസം മീരയെ ഒരു പുരുഷനൊപ്പം ലുലുമാളിൽ കണ്ടതായി സുഹൃത്ത് വിളിച്ചറിയിച്ചത് ചോദ്യം ചെയ്തതായിരുന്നു കലഹത്തിന് തുടക്കം.

എന്നാൽ പിന്നീട് പലവട്ടവും സ,ംഭവം ആവർത്തിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇവർ താസമിച്ചിരുന്ന വീടിനുള്ളിൽ നിന്നും വിവസ്ത്രനായി ഒരാൾ ഇറങ്ങിയോടിയത്. കാമുകിയെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടതോടെ നിയന്ത്രണം വിട്ട് നൗഫൽ യുവതിയെ കൊലചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

മീര എട്ട് വർഷം മുൻപ് ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. കോട്ടയത്തെ വീട്ടിൽ നിന്നും സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്. എന്നാൽ ഇവരെ ആരും സീരിയിലിൽ കണ്ടിട്ടുമില്ല. സീരിയൽ അഭിനേതാവെന്ന നിലയിലാണ് വീടും വാടകയ്ക്ക് എടുത്തത്. ഇതിനിടെയാണ് നൗഫലുമായി അടുത്തത്. വിവാഹം കഴിക്കും മുമ്പേ ഒരുമിച്ച് താമസവും തുടങ്ങി. സമീപ വാസികൾക്ക് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. നൗഫൽ രാത്രി വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു യുവാവ് ഉണ്ടായിരുന്നുവെന്നും ഇതിൽ പ്രകോപിതനായി മീരയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ആത്മഹത്യ ചെയ്യുമുൻപ് നൗഫൽ നാട്ടുകൽ താമസിക്കുന്ന സഹോദരിയെ ഫോണിൽ വിളിച്ച്ു മീരയ്ക്കൊപ്പം ഒരു അന്യ പുരുഷനെ കണ്ടെന്നും അവൾ വഞ്ചകിയാണെന്നും പറഞ്ഞതായും വീട്ടിൽ നിന്നും തുണിയില്ലാതെ ഒരു യുവാവ് ഇറങ്ങി ഓടിയെന്നും പൊലീസിന് സഹോദരിയുടെ മൊഴി ലഭിച്ചിരുന്നു. കത്തി ഉപയോഗിച്ച് വയറിന് വലതു ഭാഗത്തായി കുത്തിയ ശേഷം മുകളിലേക്ക് വലിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പൂർണ്ണ നഗ്നമായ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കട്ടിലിന് കീഴിലും യുവാവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും യുവതിയെ കൊല്ലാൻ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

തൂങ്ങിമരിക്കുകയാണെന്ന് രാത്രിയോടെ നൗഫൽ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെ നിന്നും എളമക്കര സ്റ്റേഷനിലേക്ക് വിവരം കൈമാറുകയുകയുമായിരുന്നു. ഇതിനിടയിൽ സഹോദരി വിളിച്ചറിയിച്ചതിനെ തുടർന്ന നൗഫലിന്റെ ഒരു സുഹൃത്ത് സ്ഥലത്തെത്തി വീടു തുറക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് സമീപവാസികളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിയിട്ട മുറിക്കുള്ളിൽ രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടു. ഉടൻ തന്നെ ഇവർ പൊലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേയ്ക്ക് ഇരുവരും മരിച്ചിരുന്നു.