- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല: നാളെ തലസ്ഥാനത്തെ ഷീ ടോയ്‌ലറ്റുകൾ സൗജന്യം
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷൻ തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്ത്രീസൗഹൃദ മൂത്രപ്പുരകളായ ഷീ ടോയ്‌ലറ്റുകൾ ആറ്റുകാൽ പൊങ്കാല പരിഗണിച്ചു സൗജന്യമാക്കി. 23 ഷീ ടോയ്‌ലറ്റുകളാണു കോർപറേഷൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിചിച്ചിട്ടുള്ളത്. നിലവിൽ ഒരു രൂപ മുതൽ അഞ്ചു രൂപ വരെയുള്ള ഏതെങ്കിലും നാണയം ഉപയോഗിച്ചാൽ മാത്
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷൻ തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്ത്രീസൗഹൃദ മൂത്രപ്പുരകളായ ഷീ ടോയ്‌ലറ്റുകൾ ആറ്റുകാൽ പൊങ്കാല പരിഗണിച്ചു സൗജന്യമാക്കി. 23 ഷീ ടോയ്‌ലറ്റുകളാണു കോർപറേഷൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിചിച്ചിട്ടുള്ളത്. നിലവിൽ ഒരു രൂപ മുതൽ അഞ്ചു രൂപ വരെയുള്ള ഏതെങ്കിലും നാണയം ഉപയോഗിച്ചാൽ മാത്രമേ ഷീ ടോയ്‌ലറ്റ് ഉപയോഗിക്കാൻ കഴിയുകയുള്ളു. എന്നാൽ ഇന്ന് (ഫെബ്രുവരി 23) മുഴുവൻ ഇവ ഉപയോഗിക്കാൻ നാണയം ഉപയോഗിക്കേണ്ടതില്ല.
ഇന്നു രാത്രി മുതൽ തന്നെ ഈ സൗകര്യം നിലവിൽ വരും. പൊങ്കാലയിടാൻ നഗരത്തിലെത്തുന്ന ലക്ഷണക്കിനു സ്ത്രീകളുടെ സൗകര്യാർത്ഥമാണ് ഈ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതെന്ന് വനിതാ വികസന കോർപറേഷൻ എംഡി ഡോ. പി ടി എം സുനീഷ് അറിയിച്ചു. പൊങ്കാലയിടാൻ തലന്നേുരാത്രി തന്നെ നഗരത്തിലെത്തി അടുപ്പുകൂട്ടുന്ന സ്ത്രീകളായ വിശ്വാസികൾക്ക് അപ്പോൾ മുതൽ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നതുവരെ ഇത് സഹായകമാകുമെന്നാണു പ്രതീക്ഷ.
ഹോമിയോ കോളജ് പരിസരം, ശ്രീകണ്‌ഠേശ്വരം, ആർടി ഓഫീസിന് എതിർവശം, കിഴക്കേക്കോട്ട ആലുക്കാസിന് എതിർവശം, ആയുർവേദ കോളജ്, നഗരസഭാ കോമ്പൗണ്ട് എന്നിവിടങ്ങളിൽ ഓരോന്നുവീതവും മ്യൂസിയം പൊലീസ് സ്‌റ്റേഷനു സമീപം രണ്ടെണ്ണവുമാണു നഗരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഷീ ടോയ്‌ലറ്റുകൾ. കൂടാതെ ശംഖുമുഖം ഉൾപ്പെടെ നഗരത്തിൽ നിന്നു ദൂരെയുള്ള സ്ഥലങ്ങളിലും ഷീ ടോയ്‌ലറ്റുകളുണ്ട്.