- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസ് സെന്ററിനു സാമ്പത്തിക സഹായവുമായി വിദ്യാർത്ഥി കൂട്ടായ്മ; തുഹ്ഫ ഫൗണ്ടേഷനും തണൽ ട്രസ്റ്റ് വടകരയും പൊന്നാനിയിൽ ആരംഭിക്കുന്ന സെന്ററിന് തുക കൈമാറി
പൊന്നാനി: തുഹ്ഫ ഫൗണ്ടേഷനും തണൽ ട്രസ്റ്റ് വടകരയും സംയുക്തമായി പൊന്നാനിയിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിനു സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്ന് സാമ്പത്തിക സഹായമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ. പൊന്നാനി ഐ.എസ്.എസ് ഹയർസെക്കന്ററി സ്‌കൂളിലെ 2007-08 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് സാമ്പത്തിക സഹായമൊരുക്കിയത്. വിദ്യാർത്ഥികളുടെ സാമ്പത്തിക സഹായം തുഹ്ഫ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം എം.എ ലത്തീഫ് തണൽ ട്രസ്റ്റ് ചെയർമാൻ ഡോ: ഇദ്രീസ് എന്നിവർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി സി.വി നബീലിൽ നിന്ന് ഏറ്റുവാങ്ങി. തുഹ്ഫ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഹബീബുള്ള, പി.വി അഷ്റഫ്, ഹാറൂൺ അബൂബക്കർ, സമീർ, യാസിർ, പി.വി ഇഖ്ബാൽ എന്നിവരും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധീകരിച്ച് യാസർ അബ്ദുൽ റസാഖ്, ഹുസൈർ കളരിക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു
പൊന്നാനി: തുഹ്ഫ ഫൗണ്ടേഷനും തണൽ ട്രസ്റ്റ് വടകരയും സംയുക്തമായി പൊന്നാനിയിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിനു സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്ന് സാമ്പത്തിക സഹായമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ. പൊന്നാനി ഐ.എസ്.എസ് ഹയർസെക്കന്ററി സ്‌കൂളിലെ 2007-08 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് സാമ്പത്തിക സഹായമൊരുക്കിയത്.
വിദ്യാർത്ഥികളുടെ സാമ്പത്തിക സഹായം തുഹ്ഫ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം എം.എ ലത്തീഫ് തണൽ ട്രസ്റ്റ് ചെയർമാൻ ഡോ: ഇദ്രീസ് എന്നിവർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി സി.വി നബീലിൽ നിന്ന് ഏറ്റുവാങ്ങി. തുഹ്ഫ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഹബീബുള്ള, പി.വി അഷ്റഫ്, ഹാറൂൺ അബൂബക്കർ, സമീർ, യാസിർ, പി.വി ഇഖ്ബാൽ എന്നിവരും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധീകരിച്ച് യാസർ അബ്ദുൽ റസാഖ്, ഹുസൈർ കളരിക്കൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു
Next Story