- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വന്തിയ തേവനായി' കാർത്തി; 'പൊന്നിയിൻ സെൽവൻ' ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു; ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30 ന് തിയേറ്ററിലെത്തും
ചെന്നൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം 'പൊന്നിയിൻ സെൽവൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ?ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ കാർത്തിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ
'വന്തിയ തേവൻ' എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. 'ആദിത്യ കരികാലൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രത്തിന്റെ ക്യാരക്ടർ ലുക്ക് കഴിഞ്ഞി ദിവസം പുറത്തുവിട്ടിരുന്നു. ഛായാഗ്രഹണം രവി വർമ്മൻ. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
The Prince without a kingdom, the spy, the swashbuckling adventurer...here comes Vanthiyathevan! #PS1 ????@madrastalkies_ #ManiRatnam pic.twitter.com/oZvf1lXfAr
- Lyca Productions (@LycaProductions) July 5, 2022
ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രമിന് പുറമേ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
പ്രകാശ് രാജ് അവതരിപ്പിക്കുന്നത് 'സുന്ദര ചോഴർ' എന്ന കഥാപാത്രത്തെയാണ്. 'കുന്ധവി' എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് 'കുന്ധവി'. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.