ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പൊന്നോണം 2017 വർണാഭമായി. ബ്രാക്കന്റിഡ്ജ് ഹൈസ്‌കൂൾ ഹാളിൽ നടന്ന ആഘോഷങ്ങളിൽ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ പങ്കെടുത്തു. പ്രസിഡന്റ് ടോജോ തോമസ് സ്വാഗതവും മുൻ മന്ത്രി ട്രേസി ഡേവീസ് എംപി, കൗൺസിലർമാരായ ഫിയോണ കിങ്, ആമൻ കൂപ്പർ, നോം വിഡം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സെക്രട്ടറി എൽദോ തോമസ് നന്ദി പറഞ്ഞു. വിവിധ കലാസാംസ്‌കാരിക പരിപാടികളും ഓണസദ്യയും ആഘോഷങ്ങൾ ഗംഭീരമാക്കി.