- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയാകാൻ കോടിയേരിയുടെ വീട്ടിൽ ഈ ആഴ്ച പൂജ നടക്കുമോ? ലാവ്‌ലിൻ കേസിൽ വിധി വരുമ്പോൾ പകരമായി മുഖ്യമന്ത്രിയാകാൻ കോടിയേരി പൂജ നടത്തുന്നുവെന്ന് ആരോപിച്ച് സുരേന്ദ്രൻ; തറവാട്ട് വീട്ടിൽ പുജയുണ്ടെന്ന് തന്നെ സൂചനകൾ
തിരുവനന്തപുരം: കാടാമ്പുഴയിലെ പൂമൂടൽ നേർച്ച വിവാദം കോടിയേരി ബാലകൃഷ്ണനെ വെട്ടിലാക്കിയിരുന്നു. ഇപ്പോഴിതാ കുടുംബ വീട്ടിൽ പൂജയെന്ന റിപ്പോർട്ടും. ഇത് കോടിയേരിക്ക് വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുകയാണ്. ലാവ്‌ലിൻ കേസിൽ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയക്കുമെന്ന് കോടിയേരി ബാലകൃഷ;ണനോട് വടകരയിലെ ഒരു ജോത്സ്യൻ ഉറപ്പു നൽകിയതായി സുരേന്ദ്രൻ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി കോടിയേരിയുടെ തറവാട്ടിൽ നവംബർ ഏഴിനും എട്ടിനും വിവിധ പൂജകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപി ജനറൽ സെക്രട്ടറി പറയുന്നു. ലാവ്‌ലിൻ കേസിൽ വിധി പിണറായിക്ക് എതിരാകും. അപ്പോൾ പകരം മുഖ്യമന്ത്രിയാകാനാണ് പൂജകൾ. പിണറായിക്ക് പകരം മുഖ്യമന്ത്രി ആയാൽ തലശേരിയിൽ എം.എൻ ഷംസീറിനെ രാജിവയ്‌പ്പിച്ച് അവിടെ മത്സരിക്കാനാണ് കോടിയേരിയുടെ തീരുമാനമെന്നും സുരേന്ദ്രൻ ആരോപിച്ചു. സി. പി. എം നേതാക്കൾ മിക്കാവാറും എല്ലാവരും തനി ഹിപ്പോക്രാറ്റുകളാണ്. പുറമെ നാസ്തികരും ഉള്ളിൽ തനി അന്ധവിശ്വാസികളും. കടകമ്പള്ളി
തിരുവനന്തപുരം: കാടാമ്പുഴയിലെ പൂമൂടൽ നേർച്ച വിവാദം കോടിയേരി ബാലകൃഷ്ണനെ വെട്ടിലാക്കിയിരുന്നു. ഇപ്പോഴിതാ കുടുംബ വീട്ടിൽ പൂജയെന്ന റിപ്പോർട്ടും. ഇത് കോടിയേരിക്ക് വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുകയാണ്. ലാവ്‌ലിൻ കേസിൽ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയക്കുമെന്ന് കോടിയേരി ബാലകൃഷ;ണനോട് വടകരയിലെ ഒരു ജോത്സ്യൻ ഉറപ്പു നൽകിയതായി സുരേന്ദ്രൻ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി കോടിയേരിയുടെ തറവാട്ടിൽ നവംബർ ഏഴിനും എട്ടിനും വിവിധ പൂജകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപി ജനറൽ സെക്രട്ടറി പറയുന്നു.
ലാവ്‌ലിൻ കേസിൽ വിധി പിണറായിക്ക് എതിരാകും. അപ്പോൾ പകരം മുഖ്യമന്ത്രിയാകാനാണ് പൂജകൾ. പിണറായിക്ക് പകരം മുഖ്യമന്ത്രി ആയാൽ തലശേരിയിൽ എം.എൻ ഷംസീറിനെ രാജിവയ്‌പ്പിച്ച് അവിടെ മത്സരിക്കാനാണ് കോടിയേരിയുടെ തീരുമാനമെന്നും സുരേന്ദ്രൻ ആരോപിച്ചു. സി. പി. എം നേതാക്കൾ മിക്കാവാറും എല്ലാവരും തനി ഹിപ്പോക്രാറ്റുകളാണ്. പുറമെ നാസ്തികരും ഉള്ളിൽ തനി അന്ധവിശ്വാസികളും. കടകമ്പള്ളി സരേന്ദ്രനും ജലീലും ശബരിമല ദർശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണല്ലോ. ജലീൽ പാർട്ടി മെമ്പറല്ലെങ്കിലും സുരേന്ദ്രൻ അയ്യപ്പനെ തൊഴുതു വണങ്ങിയത് എന്തിനാണെന്ന് ഏതെങ്കിലും പാർട്ടി സഖാക്കൾ ഒരു ബ്രാഞ്ച് കമ്മിറ്റിയിലെങ്കിലും ചോദിക്കണമെന്നും ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ തറവാട് വീട്ടിൽ നവംബർ 7, 8 തീയ്യതികളിൽ ദോഷപരിഹാരത്തിനായി മഹാഗണപതിഹോമവും ആവാഹനവും നടത്തുന്നുതായി നേരത്തെ ജന്മഭൂമിയും റിപ്പോർട്ട് ചെയ്തു. കോടിയേരി പപ്പന്റെ പീടികക്കു സമീപത്തെ തറവാട് വീട്ടിലാണ് രണ്ടു ദിവസങ്ങളിലായി പൂജകൾ നടക്കുക. ദേവപ്രശ്‌നത്തിൽ കണ്ടെത്തിയ കാര്യങ്ങൾക്കുള്ള പരിഹാര കർമ്മങ്ങളാണ് നടക്കുക. പിതൃശാപമുള്ളതിനാൽ ആവാഹനം നടത്തി മാതാപിതാക്കളായ കുഞ്ഞിക്കുറുപ്പ്, നാരായണിയമ്മ എന്നിവർ ഉൾപ്പെടെയുള്ളവരെ തിരുനെല്ലി ക്ഷേത്രത്തിൽ കുടിയിരുത്താനുമാണ് തീരുമാനം. മലബാറിലെ പ്രശസ്ത തന്ത്രി കുടുംബാംഗമാണ് പൂജകൾക്ക് നേതൃത്വം നൽകുന്നതെന്നായിരുന്നു ജന്മഭൂമി വാർത്ത.
രാത്രിയും പകലുമായാണ് പൂജ. പൂജക്കിടെ മണിമുഴക്കം കുറക്കാനും പുറത്തുള്ളവർ ഒന്നും അറിയാതെയിരിക്കാനും രഹസ്യമായാണ് ചടങ്ങുകൾ നടത്തുക. കോടിയേരി ബാലകൃഷ്ണൻ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രമുഖ ചിട്ടിക്കമ്പനിയുടെ പിആർഒവിന് ഇതു സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനാണ് വൈദിക കർമ്മത്തിനായി നമ്പൂതിരിയെ ഏർപ്പാടാക്കിയതെന്നും ജന്മഭൂമി വിശദീകരിച്ചിരുന്നു. 8ന് തിരുനെല്ലിയിൽ സകുടുംബം സന്ദർശനം നടത്താനാണ് കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം. രഹസ്യമായി ചടങ്ങുകൾ നടത്താനും തൊഴുത് വരാനും ക്ഷേത്രത്തിൽ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. ചടങ്ങുകൾ നടത്തുന്ന മൂന്നു ദിവസങ്ങളിൽ പാർട്ടി പരിപാടികൾ റദ്ദു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നമ്പൂതിരിമാരെ കാണാനും ചാർത്തു വാങ്ങാനും കുടുംബാംഗവും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനും വടകരയിലെത്തിയിരുന്നതായും ജന്മഭൂമി റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മോഹമാണ് പൂജയ്ക്ക് കാരണമെന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നത്.
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം
കടകമ്പള്ളി സരേന്ദ്രനും ജലീലും ശബരിമല ദർശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണല്ലോ. ജലീൽ പാർട്ടി മെമ്പറല്ലെങ്കിലും സരേന്ദ്രൻ അയ്യപ്പനെ തൊഴുതു വണങ്ങിയത് എന്തിനാണെന്ന് ഏതെങ്കിലും പാർട്ടി സഖാക്കൾ ഒരു ബ്രാഞ്ച് കമ്മിററിയിലെങ്കിലും ചോദിക്കേണ്ടേ?
കോടിയേരിയുടെ തറവാട്ടിൽ നവംബർ ഏഴിനും എട്ടിനും ഏഴു ബ്രാഹ്മണരുടെ കാർമികത്വത്തിൽ തിലഹോമം, ആഭിചാരദോഷപരിഹാരം, വധദുരിതശാന്തി,ബ്രാഹ്മണർക്കു കാൽകഴുകിച്ചൂട്ട് തുടങ്ങി പന്ത്രണ്ടോളം താന്ത്രിക വൈദിക കർമ്മങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പിതൃക്കൾക്കു ശാന്തിവരുത്തി ഏതെങ്കിലും വിഷ്ണക്ഷേത്രത്തിൽ പ്രതിമാസമർപ്പണമാണ് ജ്യോതിഷവിധി. വടകരയിലുള്ള ഒരു ജ്യോത്സ്യനാണ് പരിഹാരം നിശ്ചയിച്ചു ചാർത്തു നൽകിയത്. ഈ വിവരം മണത്തറിഞ്ഞ ഒരു പത്രപ്രവർത്തകൻ വാർത്ത വെണ്ടക്കാ അക്ഷരത്തിൽ പത്രത്തിൽ കൊടുത്തു. അത് ഒരു ഫൗൾ ആയിപ്പോയി. ഏഴാംതീയതിവരെ കാത്തുനിൽക്കാമായിരുന്നു.
ഇതൊക്കെ ചെയ്യുന്നതിന്റെ കാരണമാണ് ഏറെ രസകരം. പിണറായിക്കു ലാവ്‌ലിൻ കേസ്സിൽ ഉടനെ സ്ഥാനമൊഴിയേണ്ടിവരുമെന്ന് ജ്യോത്സ്യൻ കോടിയേരിക്കു ഉറപ്പു നൽകിയിരിക്കുകയാണത്രേ. മുഖ്യമന്ത്രി ആയാൽ ഷംസീറിനെ രാജിവയ്പിച്ച് തലശേരിയിൽ തന്നെ മൽസരിക്കാണാണത്രെ ഉദ്ദേശം. അതു മുൻകൂട്ടി കണ്ടുകൊണ്ടാണ് തലശേരി ശൈലജടീച്ചർക്കു കൊടുക്കണമെന്ന് ജില്ലാക്കമ്മിററി ആവശ്യപ്പെട്ടിട്ടും അതു കൊടുക്കാതിരുന്നത്. സി. പി. എം നേതാക്കൾ മിക്കാവാറും എല്ലാവരും തനി ഹിപ്പോക്രാററുകളാണ്. പുറമെ നാസ്തികരും ഉള്ളിൽ തനി അന്ധവിശ്വാസികളും.



