- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായം ആവശ്യപ്പെട്ട് വീഡിയോ പുറത്തിറക്കിയിട്ടും സൽമാൻ കനിഞ്ഞില്ല; ക്ഷയരോഗം മൂർച്ഛിച്ച് ആശുപത്രിയിലായ പൂജയെ സഹായിച്ചത് മറ്റൊരു സഹനടൻ
സൽമാൻഖാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ക്ഷയരോഗം ബാധിച്ച് എല്ലാ പ്രതീക്ഷയും നഷ്ടപെട്ട ആശുപത്രിയിലായ പൂജ ദഡ്വാൾ വീഡിയോ ഇറക്കിയത്. എന്നാൽ പൂജ പ്രതീക്ഷിച്ചതു പോലെ സഹായവുമായി സൽമാൻ എത്തിയില്ല. പകരം എത്തിയത് മറ്റൊരു സഹനടൻ. സൽമാൻ കനിയാത്തിടത്ത് ഭോജ്പുരി നടൻ രവി കൃഷ്ണനാണ് പൂജയ്ക്ക സഹായവുമായി രംഗത്തെത്തിയത്. രവി കൃഷ്ണനും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവർത്തകരും ചേർന്ന് പൂജയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണം നൽകി. 1997 ൽ പുറത്തിറങ്ങിയ തുംസേ പ്യാർ ഹോഗയ എന്ന ചിത്രത്തിൽ പൂജയ്ക്കൊപ്പം രവികൃഷ്ൻ അഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ പുറത്താണ് പൂജയ്ക്ക് സഹായം നൽകാൻ രവി കൃഷ്ണൻ എത്തിയത്. പൂജ രവി കൃഷ്ണനോടും കൂട്ടുകാരോടും നന്ദി പറയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സൽമാനോട് സഹായം അഭ്യർത്ഥിച്ചുള്ള പൂജയുടെ വീഡിയോ പുറത്തിറങ്ങിയത്. സാമ്പത്തിക സ്ഥിതി മോശമാവുകയും ആരോഗ്യം വഷളാവുകയും ചെയ്തതോടെ ചികിത്സിക്കാനും പണമില്ലാതായി. രോഗം പിടികൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ
സൽമാൻഖാൻ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ക്ഷയരോഗം ബാധിച്ച് എല്ലാ പ്രതീക്ഷയും നഷ്ടപെട്ട ആശുപത്രിയിലായ പൂജ ദഡ്വാൾ വീഡിയോ ഇറക്കിയത്. എന്നാൽ പൂജ പ്രതീക്ഷിച്ചതു പോലെ സഹായവുമായി സൽമാൻ എത്തിയില്ല. പകരം എത്തിയത് മറ്റൊരു സഹനടൻ.
സൽമാൻ കനിയാത്തിടത്ത് ഭോജ്പുരി നടൻ രവി കൃഷ്ണനാണ് പൂജയ്ക്ക സഹായവുമായി രംഗത്തെത്തിയത്. രവി കൃഷ്ണനും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവർത്തകരും ചേർന്ന് പൂജയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണം നൽകി.
1997 ൽ പുറത്തിറങ്ങിയ തുംസേ പ്യാർ ഹോഗയ എന്ന ചിത്രത്തിൽ പൂജയ്ക്കൊപ്പം രവികൃഷ്ൻ അഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ പുറത്താണ് പൂജയ്ക്ക് സഹായം നൽകാൻ രവി കൃഷ്ണൻ എത്തിയത്.
പൂജ രവി കൃഷ്ണനോടും കൂട്ടുകാരോടും നന്ദി പറയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സൽമാനോട് സഹായം അഭ്യർത്ഥിച്ചുള്ള പൂജയുടെ വീഡിയോ പുറത്തിറങ്ങിയത്.
സാമ്പത്തിക സ്ഥിതി മോശമാവുകയും ആരോഗ്യം വഷളാവുകയും ചെയ്തതോടെ ചികിത്സിക്കാനും പണമില്ലാതായി. രോഗം പിടികൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു ഇവർ.
സൽമാൻ വീഡിയോ കാണുകയാണെങ്കിൽ എന്തായാലും സഹായിക്കുമെന്ന പ്രതീക്ഷയും ഇവർക്കുണ്ടായിരുന്നു. 'ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
സൽമാൻ എന്റെ അവസ്ഥ അറിഞ്ഞാൽ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്'- എന്നാണ് പൂജ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്.