ൽമാൻഖാനോട് ചികിത്സിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സഹതാരം. ഞാൻ ഇന്ന് പരമ ദരിദ്രയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 1995 ൽ പുറത്തിറങ്ങിയ വീർഗതി എന്ന സിനിമയിൽ സൽമാനോടൊപ്പം അഭിനയിച്ച പൂജ ദാഡ്വാളാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പൂജയിപ്പോൾ.

'ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സൽമാൻ എന്റെ അവസ്ഥ അറിഞ്ഞാൽ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്'- പൂജ പറയുന്നു. ചികിത്സയ്ക്ക് പണം തികയാതെ ബുദ്ധിമുട്ടുന്ന പൂജ സൽമാനോട് സഹായം ചോദിച്ചു.

'ഞാൻ സൽമാനെ ഒരുപാട് തവണ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം പ്രതികരിച്ചില്ല- പൂജ പറഞ്ഞതായി നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്തു.' അസുഖബാധിതയായതിനെ തുടർന്ന് ആരോഗ്യത്തോടൊപ്പം സാമ്പത്തികവും ക്ഷയിച്ചു. സൽമാൻ വീഡിയോ കാണുകയാണെങ്കിൽ എന്തായാലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ക്ഷയരോഗം പിടികൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു ഇവർ.