- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജ കുമാറും അശ്ലീല വീഡിയ കുടുക്കിൽ; വിശ്വരൂപം നായികയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജനെന്ന് ബന്ധുക്കൾ; വിലകുറഞ്ഞ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടി
ഗ്ലാമർ നടിമാർ ഒരിക്കലും അശ്ലീല വീഡിയോയുടെ ഭീഷണിയിൽ നിന്നു വിമുക്തരല്ലെന്നാണ് ഏറ്റവും പുതിയ സംഭവം വ്യക്തമാക്കുന്നത്. വ്യാജ അശ്ലീല വീഡിയോ വിവാദവുമായി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് പൂജ കുമാറാണ്. കമൽഹാസൻ നായകനായ വിശ്വരൂപം സിനിമയിലെ നായികയായ പൂജയുടെ എംഎംഎസാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വിശ്വരൂപത്തിൽ പ്രധാനവേഷത്തിലെത്
ഗ്ലാമർ നടിമാർ ഒരിക്കലും അശ്ലീല വീഡിയോയുടെ ഭീഷണിയിൽ നിന്നു വിമുക്തരല്ലെന്നാണ് ഏറ്റവും പുതിയ സംഭവം വ്യക്തമാക്കുന്നത്. വ്യാജ അശ്ലീല വീഡിയോ വിവാദവുമായി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് പൂജ കുമാറാണ്. കമൽഹാസൻ നായകനായ വിശ്വരൂപം സിനിമയിലെ നായികയായ പൂജയുടെ എംഎംഎസാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
വിശ്വരൂപത്തിൽ പ്രധാനവേഷത്തിലെത്തിയ പൂജ കുമാറിന്റേതെന്ന പേരിലുള്ള അശ്ലീല വിഡിയോയാണ് വാട്ട്‌സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. പൂജയോട് രൂപസാദൃശ്യമുള്ള പെൺകുട്ടിയാണ് വിഡിയോയിൽ ഉള്ളതെന്നും നടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പൂജ മുൻ മിസ് ഇന്ത്യ യുഎസ്എയും വിവിധ ചാനലുകളിലായി നിരവധി പരിപാടികൾ അവതരിപ്പിക്കുന്ന വ്യക്തിയുമാണ്. കൂടാതെ കമൽഹാസന്റെ തന്നെ ഉത്തമവില്ലൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നടിയോട് ചോദിച്ചപ്പോൾ അത്തരം വില കുറഞ്ഞ പ്രവർത്തനങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിയാലിരുന്നു അവർ.