ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതി ഉന്നയിച്ചു അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന ബിഗ് ബോസ് 5 താരം പൂജാമിശ്ര വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണയും നടിയുടെ ആരോപണങ്ങൾ ഗുരതരം തന്നെയാണ്. സോനാക്ഷി സിൻഹയ്ക്കും സൽമാനുമെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കരിയറിൽ സോനാക്ഷിക്ക് ഉയർച്ച കിട്ടാനായി സോനാക്ഷിയും മാതാവ് പൂനം സിൻഹയും പിതാവ് ശത്രുഘ്‌നൻ സിൻഹയും ചേർന്ന് തനിക്കെതിരേ കൂടോത്രം നടത്തിയെന്നാണ് പൂജയുടെ പുതിയ ആരോപണം. സൽമാനൊപ്പം എത്തിയ പൂനം തന്റെ പാനീയത്തിലും ഭക്ഷ്യ വസ്തുക്കളിലും എന്തോ പൊടി കലക്കിയെന്നും തന്നെ ബോധരഹിതയാക്കി മാറ്റിയെന്നുമാണ് ഫേസ്‌ബുക്കിൽ നടത്തിയ ആരോപണത്തിൽ പൂജ പറയുന്നത്.

ഇക്കാര്യമെല്ലാം വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നാണ് മനസ്സിലാക്കിയത്. പൂനം സിൻഹ പതിവായി പാനീയങ്ങളിലും ആഹാരത്തിലും പൊടിപ്രയോഗം നടത്താറുണ്ടായിരുന്നു. ഒരു രാത്രിയിൽ തന്റെ മുറിയിൽ വന്ന ഇരുവരും തനിക്കൊപ്പം ഉറങ്ങിയെന്നും ഉറക്കത്തിനിടയിൽ സൽമാൻ തന്നെ ആലിംഗനം ചെയ്തുവെന്നും നടി ആരോപിക്കുന്നു. ലഹരിയിൽ ആയതിനാൽ തനിക്കൊന്നും ഓർക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. സോനാക്ഷി സിൻഹയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു.