- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി പൂജാ മിശ്ര അയൽക്കാർക്ക് ശല്യം; വീട്ടിൽ കയറുന്നതിന് വിലക്ക് ഏർപ്പെടുത്തി റെസിഡന്റ്‌സ് അസോസിയേഷൻ; അയൽക്കാർ മാനസികമായി ഉപദ്രവിക്കുന്നുവെന്നും കോടതിയിൽ പോകുമെന്നും നടി; വീണ്ടും വിവാദങ്ങളുമായി ബിഗ് ബോസ് താരം
ബിഗ് ബോസ് റിയാലിറ്റി ഷോ താരവും നടിയും മോഡലുമായ പൂജ മിശ്ര വീണ്ടും വിവാദവുമായി രംഗത്ത്. ഇത്തവണ നടിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് അയൽക്കാരാണ്. അയൽവാസികൾക്ക് നിരന്തര ശല്യമായതിനെ തുടർന്ന് താരത്തിന് വീട്ടിൽ കയറുന്നതിന് വിലക്ക ഏർപ്പെടുത്തിയിരിക്കുകയാണ്. മുംബൈയിലെ ലോകാണ്ടവാലയിലെ വിൻസർ ടവറിലുള്ള കുടുംബ ഫ്ളാറ്റിൽ
ബിഗ് ബോസ് റിയാലിറ്റി ഷോ താരവും നടിയും മോഡലുമായ പൂജ മിശ്ര വീണ്ടും വിവാദവുമായി രംഗത്ത്. ഇത്തവണ നടിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് അയൽക്കാരാണ്. അയൽവാസികൾക്ക് നിരന്തര ശല്യമായതിനെ തുടർന്ന് താരത്തിന് വീട്ടിൽ കയറുന്നതിന് വിലക്ക ഏർപ്പെടുത്തിയിരിക്കുകയാണ്. മുംബൈയിലെ ലോകാണ്ടവാലയിലെ വിൻസർ ടവറിലുള്ള കുടുംബ ഫ്ളാറ്റിൽ താമസിക്കുന്നതിൽ നിന്നാണ് റെസിഡന്റ്‌സ് അസോസിയേഷൻ താരത്തിന് വിലക്കേർപ്പെടുത്തിയത്. താരം സ്ഥിരം ശല്യക്കാരിയാണെന്നാണ് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ വാദം.മുൻ ബിഗ് ബോസ് താരവും ഐറ്റം ഡാൻസറുമായ പൂജ പൊതുശല്യമാണെന്നാണ് അയൽവാസികളുടെ പരാതി.
എന്നാൽ തന്റെ കരിയർ നശിപ്പിക്കാൻ ചില അയൽക്കാർ കൂടോത്രം ചെയ്യന്നുവെന്നാണ് പൂജയുടെ പരാതി. അയൽക്കാർ തന്നോട് മോശമായി പെരുമാറുന്നുവെന്നും പൂജ ആരോപിക്കുന്നു. റെസിഡന്റ്‌സ് അസോസിയേഷനെ കോടതി കയറ്റുമെന്നും പൂജ കൂട്ടിച്ചേർത്തു.
പൂജയെ 401ാം നമ്പർ മുറിയിൽ കഴിയാൻ അനുവദിക്കില്ലെന്ന ഉറപ്പ് അവരുടെ ബന്ധുക്കളിൽ നിന്നും വിൻഡ്‌സർ ടവർ മാനേജിങ് കമ്മിറ്റി ഒരുവർഷം മുമ്പു തന്നെ ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത പെരുമാറ്റമാണ് പൂജയുടേത് എന്നാണ് ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാട്ടിയത്. ഷൂട്ടിങ്ങിന്റെ ഭാഗമായി ഹോങ്കോങ്ങിലാണ് പൂജയിപ്പോൾ.
'എന്റെ വീട്ടുകാരാണ് ഈ വീട് വാങ്ങിയത്. പക്ഷെ എനിക്ക് അങ്ങോട്ട് പോകാൻ കഴിയുന്നില്ല. ഫ്ളാറ്റിൽ എന്നെ കയറാൻ അനുവദിക്കില്ലെന്ന് വീട്ടുകാരിൽ നിന്ന് അവർ ഒപ്പിട്ടു വാങ്ങിയിരിക്കുന്നു. ഞാനൊരു അഭിഭാഷകയാണ്. എന്നെ ഭാഗം വാദിക്കാൻ എനിക്കു മറ്റൊരാളുടെ സഹായം ആവശ്യമില്ല. ഞാനീ വിഷയം കോടതിയിലെത്തിക്കുമെന്ന് താരം' വ്യക്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസ് സീസൺ 5ൽ പൂജ പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ നടി പൂജ ബേദിയുമായി ചില പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ബേദിയും മറ്റ് സെലിബ്രിറ്റികളും തന്നെ ഉപദ്രവിക്കുന്നെന്നും തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നെന്നും പൂജ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് പൂജ ബേദി അപകീർത്തി കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതിൽ പ്രത്യേക വിരുതുള്ളയാളാണ് പൂജ മിശ്ര. ഒരു ഹോട്ടലിൽവച്ച് ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കവെ ഹോട്ടൽ ജീവനക്കാർ തടയുന്നതും മാനേജരെ പൂജ അടിക്കുന്നതുമായ വീഡിയോ ഇതിനിടെ വൈറലായിരുന്നു. കുട്ടിയുടുപ്പിട്ട് ഒരു കടയിലെത്തി പൂജ നടത്തിയ വാഗ്വാദവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.