- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂക്കള മത്സരവുമായി ഐവൈസിസി: ഗ്രഹാങ്കണ പൂക്കള മത്സരം ശ്രദ്ധേയമായി
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ഓണത്തിന് സംഘടിപ്പിച്ച 'തുമ്പപ്പൂ 2014 'ഗ്രഹാങ്കണ പൂക്കള മത്സരം ശ്രദ്ധേയമായി. പ്രവാസലോകത്ത് ഗൃഹാതുര സ്മരണകൾ ഉയർത്തിക്കൊണ്ട് ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, തൊഴിലാളികൾ മുതലായവർ പങ്കെടുത്തു. അവരവരുടെ ഭവനങ്ങളിൽ ഒരുക്കിയ പൂക്കളം മാവേലിയോടൊപ്പം വിധി കർത്താക്കള

മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ഓണത്തിന് സംഘടിപ്പിച്ച 'തുമ്പപ്പൂ 2014 'ഗ്രഹാങ്കണ പൂക്കള മത്സരം ശ്രദ്ധേയമായി. പ്രവാസലോകത്ത് ഗൃഹാതുര സ്മരണകൾ ഉയർത്തിക്കൊണ്ട് ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, തൊഴിലാളികൾ മുതലായവർ പങ്കെടുത്തു.
അവരവരുടെ ഭവനങ്ങളിൽ ഒരുക്കിയ പൂക്കളം മാവേലിയോടൊപ്പം വിധി കർത്താക്കളും ഐവൈസിസി ഭാരവാഹികളും സന്ദർശിച്ചാണ് വിധിനിർണയം നടത്തിയത്. പ്രോഗ്രാം കമ്മറ്റി നിർദേശിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഇട്ട പൂക്കളങ്ങൾക്കാണ് സമ്മാനം നൽകിയത്.
ഗഫൂളിൽ നിന്ന് പങ്കെടുത്ത പ്രസീദ്, പ്രമോദ്, സുരേഷ് ,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ഒന്നാം സ്ഥാനം നേടിയത് .മുഹരഖിൽ നിന്നും പങ്കെടുത്ത രവികുമാർ മഞ്ജു ദമ്പതികൾ ഒരുക്കിയ പൂക്കളം രണ്ടാം സ്ഥാനവും ,അസീസ് കരിയാടിന്റെ നേതൃത്വത്തിലുള്ള ഫുഡ് സിറ്റി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
കൺവീനർ ധനേഷ് എം പിള്ളയുടെ നേതൃത്വത്തിൽ ,റോബിൻ രാജ് ,രമേശ് വണ്ടാനം ,ജോജി ജേക്കബ് എന്നിവരുൾപ്പെട്ട കമ്മറ്റിയാണ് നേതൃത്വം നല്കിയത് ബഹറിനിൽ ആദ്യമായിട്ടാണ് ഇതുപോലൊരു പരിപാടി സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ ഇടയിൽ നിന്ന് ഈ പരിപാടിക്ക് നല്ല പിന്തുണയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.


