- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരം നടന്നുകൊണ്ടിരിക്കെ സ്വിമ്മിങ് പൂളിന്റെ നീലനിറം മാറി പച്ചയായി; കാര്യം പിടികിട്ടാതെ സംഘാടകർ
ഒളിമ്പിക്സിലെ സിംക്രണൈസ്ഡ് ഡൈവിങ്ങിന്റെ ഫൈനൽ നടന്നുകൊണ്ടിരിക്കെ, കുളത്തിലെ വെള്ളത്തിന്റെ നിറം മാറി. വെള്ളത്തിന്റെ നിറംമാറ്റത്തിൽ താരങ്ങളെപ്പോലെ സംഘാടകരും അന്തിച്ചുപോയി. നീലനിറം മാറി പച്ചനിറമായെങ്കിലും ഡൈവിങ് മത്സരം നിർത്തിവച്ചില്ല. മനസ്സില്ലാ മനസ്സോടെ താരങ്ങൾക്ക് പൂളിലേക്ക് ഡൈവ് ചെയ്യേണ്ടിവന്നു. അഞ്ച് മീറ്റർ ആഴമുള്ള ഡൈവിങ് പൂളിലെ വെള്ളം മത്സരം തുടങ്ങുമ്പോൾ നീല നിറത്തിലായിരുന്നു. പിന്നീട് പതുക്കെ അതിന്റെ നിറം മാറുകയായിരുന്നു. നിറംമാറ്റം താരങ്ങളെ അമ്പരപ്പിച്ചെങ്കിലും മത്സരം നിർത്തിവച്ചില്ല. മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലുള്ള ഒളിമ്പിക് സംഘാടകർക്ക് നിറം മാറ്റത്തിന്റെ കാരണം ഇതുവരെ വിശദീകരിക്കാനുമായിട്ടില്ല. തൊട്ടപ്പുറത്തുള്ള വാട്ടർപോളോ പൂളിലെ വെള്ളത്തിന്റെ നിറം കടുംനീല നിറത്തിൽത്തന്നെയാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ, ഡൈവിങ് പൂളിലെ വെള്ളത്തുമാത്രമായി നിറം മാറ്റമുണ്ടാകാൻ കാരണമെന്ന് സംഘാടകർക്കും വ്യക്തമല്ല. ഏതായാലും വെള്ളത്തിന്റെ നിറം മാറ്റം മത്സരത്തിന്റെ ശോഭ കെടുത്തിയില്ല. ചൈനയുടെ റുവോള
ഒളിമ്പിക്സിലെ സിംക്രണൈസ്ഡ് ഡൈവിങ്ങിന്റെ ഫൈനൽ നടന്നുകൊണ്ടിരിക്കെ, കുളത്തിലെ വെള്ളത്തിന്റെ നിറം മാറി. വെള്ളത്തിന്റെ നിറംമാറ്റത്തിൽ താരങ്ങളെപ്പോലെ സംഘാടകരും അന്തിച്ചുപോയി. നീലനിറം മാറി പച്ചനിറമായെങ്കിലും ഡൈവിങ് മത്സരം നിർത്തിവച്ചില്ല. മനസ്സില്ലാ മനസ്സോടെ താരങ്ങൾക്ക് പൂളിലേക്ക് ഡൈവ് ചെയ്യേണ്ടിവന്നു.
അഞ്ച് മീറ്റർ ആഴമുള്ള ഡൈവിങ് പൂളിലെ വെള്ളം മത്സരം തുടങ്ങുമ്പോൾ നീല നിറത്തിലായിരുന്നു. പിന്നീട് പതുക്കെ അതിന്റെ നിറം മാറുകയായിരുന്നു. നിറംമാറ്റം താരങ്ങളെ അമ്പരപ്പിച്ചെങ്കിലും മത്സരം നിർത്തിവച്ചില്ല. മരിയ ലെങ്ക് അക്വാട്ടിക് സെന്ററിലുള്ള ഒളിമ്പിക് സംഘാടകർക്ക് നിറം മാറ്റത്തിന്റെ കാരണം ഇതുവരെ വിശദീകരിക്കാനുമായിട്ടില്ല.
തൊട്ടപ്പുറത്തുള്ള വാട്ടർപോളോ പൂളിലെ വെള്ളത്തിന്റെ നിറം കടുംനീല നിറത്തിൽത്തന്നെയാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ, ഡൈവിങ് പൂളിലെ വെള്ളത്തുമാത്രമായി നിറം മാറ്റമുണ്ടാകാൻ കാരണമെന്ന് സംഘാടകർക്കും വ്യക്തമല്ല. ഏതായാലും വെള്ളത്തിന്റെ നിറം മാറ്റം മത്സരത്തിന്റെ ശോഭ കെടുത്തിയില്ല. ചൈനയുടെ റുവോളിൻ ചെൻ-ഹുസിയ ലു ജോഡി വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടി.
കുളത്തിലെ വെള്ളത്തിന്റെ നിറം മാറ്റത്തെ തമാശയോടെയാണ് സോഷ്യൽ മീഡിയ കണ്ടത്. ആമസോണിൽനിന്ന് നേരിട്ടുകൊണ്ടുവന്ന ചെളിവെള്ളമാണിതെന്ന് ചിലർ കമന്റ് ചെയ്തു. മറ്റു ചിലർ ഡൈവിങ് താരങ്ങൾക്ക് രോഗം വരാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും ട്വീറ്റ് ചെയ്തു.