ഹൂസ്റ്റൺ: അമേരിക്കയിൽ മെക്കാലിനിൽ നിന്നും ആരംഭിച്ച പൂമരം 2017 അമേരിക്കയിലെ ഷോ ചരിത്രത്തിൽ ഒരു വൈറൽ ഷോ ആയി മാറുകയാണ്. വൈക്കം വിജയലക്ഷ്മിയും രാജേഷ്‌ചേർത്തലയും അമേരിക്കൻ മലയാളികളുടെ മനസ്സുകൾ കീഴടക്കി ജൈത്രയാത്ര തുടരുന്നു. 20 വർഷങ്ങൾക്കിടയിൽ അമേരിക്കകണ്ട ഏറ്റവും മികച്ച ഷോയായി മാറി പൂമരം 2017 എന്നാണ് ഹ്യൂസ്റ്റണിൽനിന്നും മെക്കാലിനിൽനിന്നുമുള്ള റിപ്പോർട്ടുകൾ. ഹ്യൂസ്റ്റണിലെ മൂന് മണിക്കൂർ ഷോ കാണികളുടെ ആവശ്യപ്രകാരം നാലരമണിക്കൂറോളം നീണ്ടു.

അനുശ്രീയും അബിയും നിറഞ്ഞാടിയ പൂമരം 2017 ഇനി അരങ്ങേറാൻ പോകുന്നത് ഡാളസ്, ഷിക്കാഗോ, മയാമി, Atlanta, വാഷിങ്ടൺ, ന്യൂയോർക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ സെപ്റ്റംബർ അവസാനവും ഒക്ടോബർ ആദ്യവുമായിട്ടാണ്. പൂമരത്തിന്റെ ഈ വിജയം ഷോകളുടെ കോർത്തിണക്കലിൽ വത്യസ്തത കൈവരിച്ച ഒരു ഷോയുടെ വിജയമായിട്ടാണ് സംഘാടകർ അഭിപ്രായപ്പെടുന്നത്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഗീത നടന വിസ്മയം ആയി മാറിയ സ്റ്റേജ് ഷോ 'പൂമര'ത്തോണിയിൽ വന്നവർ സൂപ്പർ സ്റ്റാറുകളല്ല , അതുക്കും മുകളിലാണ് എന്നു ജനങ്ങൾ ഒന്നടങ്കം പറയുകയാണ്. 

കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ആദ്യം തന്നെ അമേരിക്കൻ മലയാളികളെ കയ്യിലെടുത്ത വൈക്കം വിജയലക്ഷ്മി തന്റെ ഗാനത്തോടൊപ്പം ഇതുവരെയും താൻ പ്രകടിപ്പിക്കാത്ത മിമിക്രയും, ഗായത്രി വീണയിലെ മാന്ത്രിക ചരടും രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ നാദവും ഒത്തു ചേർന്നപ്പോൾ അമേരിക്ക ഒന്നടങ്കം എഴുനേറ്റുനിന്ന് കൈയിടിച്ചാണ് സ്വീകരിച്ചത്.

കൂടുതൽ വിവരങ്ങൾക്കു - രഞ്ജിത്ത് പിള്ള 713 - 417- 7472