- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാപ്പ് അടിച്ച് ജയറാം; സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് പാർവ്വതി; സാക്ഷിയായി മാളവികയും; കാളിദാസൻ മലയാളത്തിൽ നായകനാകുന്ന ചിത്രത്തിന്റെ പൂജയ്ക്കായി താരകുടുംബം എത്തിയപ്പോൾ
ബാലതാരമായി എത്തി മലയാളത്തിൽ നായകനാകാനൊരുങ്ങുകയാണ് ജയറാമിന്റെ മകൻ കാളിദാസൻ. എബ്രിഡ് ഷൈൻ സംവിധായകനാകുന്ന ചിത്രത്തിന്റെ പൂജ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം നടന്നു. പൂമരം എന്ന ചിത്രത്തിന്റെ പൂജയ്്ക്കായി ജയറാമിനും അമ്മ പാർവ്വതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമാണ് കാളിദാസൻ എത്തിയത്. ജയറാം ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചപ്പോൾ പാർവതിയാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. എല്ലാത്തിനും സാക്ഷിയായി മാളവികയും സമീപത്ത് തന്നെയുണ്ടായിരുന്നു.കമൽ, സിബി മലയിൽ, ജോഷി, തുടങ്ങിയവരും എത്തിയിരുന്നു. 'എന്റെ വീട് അപ്പൂന്റേം 'എന്ന ചിത്രത്തിലൂടെ മികച്ച ബാല നടനുള്ള ദേശീയ അവാർഡ് നേടിയ കാളിദാസൻ തമിഴിൽ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്.ബാലാജി തരണീധരൻ സംവിധാനം ചെയ്ത 'ഒരു പക്കാ കഥൈ'യിലൂടെ തമിഴിലായിരുന്നു നായകനായുള്ള കാളിദാസിന്റെ അരങ്ങേറ്റം. പിന്നീട് പ്രഭുവിനൊപ്പം 'മീൻകുഴമ്പും മൺപാനയും' എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചു.
ബാലതാരമായി എത്തി മലയാളത്തിൽ നായകനാകാനൊരുങ്ങുകയാണ് ജയറാമിന്റെ മകൻ കാളിദാസൻ. എബ്രിഡ് ഷൈൻ സംവിധായകനാകുന്ന ചിത്രത്തിന്റെ പൂജ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം നടന്നു. പൂമരം എന്ന ചിത്രത്തിന്റെ പൂജയ്്ക്കായി ജയറാമിനും അമ്മ പാർവ്വതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമാണ് കാളിദാസൻ എത്തിയത്.
ജയറാം ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചപ്പോൾ പാർവതിയാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. എല്ലാത്തിനും സാക്ഷിയായി മാളവികയും സമീപത്ത് തന്നെയുണ്ടായിരുന്നു.കമൽ, സിബി മലയിൽ, ജോഷി, തുടങ്ങിയവരും എത്തിയിരുന്നു.
'എന്റെ വീട് അപ്പൂന്റേം 'എന്ന ചിത്രത്തിലൂടെ മികച്ച ബാല നടനുള്ള ദേശീയ അവാർഡ് നേടിയ കാളിദാസൻ തമിഴിൽ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്.ബാലാജി തരണീധരൻ സംവിധാനം ചെയ്ത 'ഒരു പക്കാ കഥൈ'യിലൂടെ തമിഴിലായിരുന്നു നായകനായുള്ള കാളിദാസിന്റെ അരങ്ങേറ്റം. പിന്നീട് പ്രഭുവിനൊപ്പം 'മീൻകുഴമ്പും മൺപാനയും' എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചു.