- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ അത് ഉറപ്പിച്ചു; ആരാധകരുടെ കാത്തിരിപ്പിന് വിരാമം നല്കി കാളിദാസ് ചിത്രം പൂമരം ഇന്ന് തിയേറ്ററുകളിലെത്തും; റീലിസ് ഉറപ്പിച്ച നടന്റെ പോസ്റ്റിന് താഴെ വീണ്ടും ട്രോൾ മഴ
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് കാളിദാസ് നായകനാകുന്ന പൂമരം ഇന്ന് റിലീസിനെത്തുക യാണ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കാളിദാസ് ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ റീലിസ് ഉറപ്പിച്ചകാര്യം അറിയിച്ചത്.റിലീസിന് മുൻപ് ഏറ്റവും കൂടുതൽ ട്രോളേറ്റു വാങ്ങിയ ചിത്രമെന്ന അപൂർവതയും പേറി എത്തുന്ന കാളിദാസ് ജയറാം-എബ്രിഡ് ഷൈൻ ടീമിന്റെ പൂമരത്തിന്റെ റീലിസ് ഉറപ്പിച്ചപ്പോഴും ട്രോൾ മഴയ്ക്ക് പഞ്ഞമില്ല. ചിത്രം പ്രഖ്യാപിച്ച് ഒരു വർഷം കഴിയുമ്പോഴാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2016 ഓഗസ്റ്റ് 27നാണ് കാളിദാസ് ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചുത്.ഫേസ്‌ബുക്കിലൂടെയാണ് പേരിടാത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പിന്നീട് സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലു മായാണ് പൂമരം ചിത്രീകരിച്ചത്. പിന്നീട് 2016 നവംബറിൽ് പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം യൂട്യൂബിലൂടെ പുറത്തു വന്നു്. ഈ ഗാനം സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ആദ്യ ഗാനം
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് കാളിദാസ് നായകനാകുന്ന പൂമരം ഇന്ന് റിലീസിനെത്തുക യാണ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കാളിദാസ് ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ റീലിസ് ഉറപ്പിച്ചകാര്യം അറിയിച്ചത്.റിലീസിന് മുൻപ് ഏറ്റവും കൂടുതൽ ട്രോളേറ്റു വാങ്ങിയ ചിത്രമെന്ന അപൂർവതയും പേറി എത്തുന്ന കാളിദാസ് ജയറാം-എബ്രിഡ് ഷൈൻ ടീമിന്റെ പൂമരത്തിന്റെ റീലിസ് ഉറപ്പിച്ചപ്പോഴും ട്രോൾ മഴയ്ക്ക് പഞ്ഞമില്ല.
ചിത്രം പ്രഖ്യാപിച്ച് ഒരു വർഷം കഴിയുമ്പോഴാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2016 ഓഗസ്റ്റ് 27നാണ് കാളിദാസ് ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചുത്.ഫേസ്‌ബുക്കിലൂടെയാണ് പേരിടാത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പിന്നീട് സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലു മായാണ് പൂമരം ചിത്രീകരിച്ചത്. പിന്നീട് 2016 നവംബറിൽ് പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം യൂട്യൂബിലൂടെ പുറത്തു വന്നു്. ഈ ഗാനം സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു.
ആദ്യ ഗാനം പുറത്തിറങ്ങിയിട്ടും ചിത്രം റിലീസ് ആകാത്തത് ട്രോളന്മാർ ആഘോഷമാക്കു കയായിരുന്നു. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയതിന്റെ ഒന്നാം വാർഷികം കാളിദാസ് ആഘോഷിച്ചതിനും ട്രോൾ മഴയായിരുന്നു. ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് വൈകിപ്പിക്കുന്ന കാര്യങ്ങളെ പൂമരം പോലെയാകുമോഡേയ്എന്ന് വിശേഷിപ്പിക്കുന്ന ശൈലി വരെയെത്തി കാര്യങ്ങൾ.ഇറങ്ങാത്ത പൂമരത്തിന്റെ തകർപ്പൻ റിവ്യൂകൾ വരെ പുറത്തിറങ്ങിയിരുന്നു.
ട്രോളന്മാരെ വെല്ലുന്ന ട്രോളുമായാണ് മാർച്ച് ഒൻപതിന് പൂമരം റിലീസ് ആകുമെന്ന വാർത്ത കാളിദാസ് പുറത്തു വിട്ടത്. എല്ലാവർഷവും മാർച്ച് ഒൻപതുണ്ടെന്ന് പറയാതിരിക്കാൻ 2018മാര്ച്ച് ഒൻപത് എന്ന് പ്രത്യേകം പരാമർശിച്ചായിരുന്നു കാളിദാസിന്റെ പോസ്റ്റ്.
എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ; മാർച്ച് ഒൻപതിലെ റിലീസ് നീട്ടി വച്ചു എന്നറിച്ചതോടെ ട്രോളന്മാർ പിന്നെയും ഇളകി. ഇപ്പോൾമാർച്ച് പതിനഞ്ചിന് റിലീസ് എന്ന് പറഞ്ഞ് കാളിദാസ് പങ്കുവച്ച പോസ്റ്റിന് താഴെയും ട്രോളന്മാരുടെ ആക്രമണമാണ്.1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പൂമരത്തെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.