- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂമരം പൂക്കാൻ ഇനിയും കാത്തിരിക്കണം; ഈ മാസം 9 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ചെറുതായിട്ട് വീണ്ടും നീട്ടിയിട്ടുണ്ടെന്ന പോസ്റ്റുമായി കാളിദാസൻ; കാത്തിരുന്ന് മടുത്ത ആരാധകർ ട്രോളുമായി വീണ്ടും രംഗത്ത്
പൂമരം പൂക്കാൻ ഇനിയും കാത്തിരിക്കണം. ഈ മാസം 9 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം വീണ്ടും ചെറുതായി നീട്ടിവച്ചെന്ന് പോസ്്റ്റുമായി കാളിദാസ് തന്നെയാണ് എത്തിയത്. കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ച ആരാധകരോട് മാർച്ച് ഒമ്പതിന് തന്നെ തന്റെ ചിത്രമായ പൂമരം റിലീസ് റിനെത്തുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞുറപ്പിച്ചിരുന്ന നടന്റെ പുതിയ പോസ്റ്റിന് താഴെ ആരാധകർ ട്രോളുകൾ കൊണ്ട് പൊങ്കാലയിടുകയാണ് ഗാനം റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും ചിത്രം റിലീസാകാത്തതിനെ തുടർന്ന് ട്രോളുകളുടെ പെരുമഴ സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നതിനെ തുടർന്നായിരുന്നു മാർച്ച് ഒമ്പതിന് റിലീസ് തീയതി നിശ്ചയിച്ചു കൊണ്ടുള്ള കാളിദാസിന്റെ പോസ്റ്റ്.എന്നാൽ ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ റിലീസ് വൈകുമെന്ന വാർത്തയാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. ചില ടെക്‌നിക്കൽ പ്രോബ്‌ളംസ് കാരണം മാർച്ച് ഒമ്പതിന് പൂമരം റിലീസ് എന്നുള്ളത് ചെറുതായിട്ട് ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്‌ന സത്യംഎന്നാണ് താരത്തിന്റെഫേസ്‌ബുക്ക് പോസ്റ്റ്. എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന
പൂമരം പൂക്കാൻ ഇനിയും കാത്തിരിക്കണം. ഈ മാസം 9 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം വീണ്ടും ചെറുതായി നീട്ടിവച്ചെന്ന് പോസ്്റ്റുമായി കാളിദാസ് തന്നെയാണ് എത്തിയത്. കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ച ആരാധകരോട് മാർച്ച് ഒമ്പതിന് തന്നെ തന്റെ ചിത്രമായ പൂമരം റിലീസ് റിനെത്തുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞുറപ്പിച്ചിരുന്ന നടന്റെ പുതിയ പോസ്റ്റിന് താഴെ ആരാധകർ ട്രോളുകൾ കൊണ്ട് പൊങ്കാലയിടുകയാണ്
ഗാനം റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും ചിത്രം റിലീസാകാത്തതിനെ തുടർന്ന് ട്രോളുകളുടെ പെരുമഴ സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നതിനെ തുടർന്നായിരുന്നു
മാർച്ച് ഒമ്പതിന് റിലീസ് തീയതി നിശ്ചയിച്ചു കൊണ്ടുള്ള കാളിദാസിന്റെ പോസ്റ്റ്.എന്നാൽ ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ റിലീസ് വൈകുമെന്ന വാർത്തയാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. ചില ടെക്‌നിക്കൽ പ്രോബ്‌ളംസ് കാരണം മാർച്ച് ഒമ്പതിന് പൂമരം റിലീസ് എന്നുള്ളത് ചെറുതായിട്ട് ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്‌ന സത്യംഎന്നാണ് താരത്തിന്റെഫേസ്‌ബുക്ക് പോസ്റ്റ്.
എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ അകാരണമായി റിലീസ് നീളുകയായിരുന്നു.



