- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ട മലയാള വീഡിയോയായി 'പൂമര'ത്തിലെ ഗാനം; ലൈക്കുകൾ മുക്കാൽ ലക്ഷം കടന്നു; കണ്ടവരുടെ എണ്ണം അരക്കോടി കവിഞ്ഞു
കൊച്ചി: കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ 'പൂമരം' ഗാനത്തിന്റെ വീഡിയോക്കു പുതിയ റെക്കോഡ്. യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി മാറിയിരിക്കുകയാണ് 'പൂമരം'. നവംബർ 18ന് റിലീസ് ചെയ്ത സോങ്ങ് വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഇപ്പോൾ വീഡിയോക്ക് 75,000ൽ അധികം 'ലൈക്സ്' ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസൽ റാസിയാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ ഈ വീഡിയോ 50 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു. എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം'ത്തിലൂടെ കാളിദാസ് മലയാളത്തിൽ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ലൈം ലൈറ്റ് സിനിമാസിന്റെ ബാ
കൊച്ചി: കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ 'പൂമരം' ഗാനത്തിന്റെ വീഡിയോക്കു പുതിയ റെക്കോഡ്. യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി മാറിയിരിക്കുകയാണ് 'പൂമരം'.
നവംബർ 18ന് റിലീസ് ചെയ്ത സോങ്ങ് വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഇപ്പോൾ വീഡിയോക്ക് 75,000ൽ അധികം 'ലൈക്സ്' ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്.
ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസൽ റാസിയാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ ഈ വീഡിയോ 50 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു.
എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം'ത്തിലൂടെ കാളിദാസ് മലയാളത്തിൽ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറിൽ ഡോ.പോൾ വർഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നു നിർമ്മിച്ച 'പൂമരം' അടുത്ത വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.