- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് വിദ്യാർത്ഥികൾക്കിടിയിൽ ഗിത്താറിൽ ഈണമിട്ട് പാട്ടുപാടി കാളിദാസൻ; ഞാനും ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പൂമരത്തിലെ ആദ്യ ഗാനം കേൾക്കാം
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഗിത്താറിൽ ഈണമിട്ട് പാട്ടുപാടി കാളിദാസൻ. ഞാനും ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനം നാടൻ പാട്ടിന്റെ അനുഭവ പരിസരമാണ് സമ്മാനിക്കുന്നത്.കോളേജ് കലോൽസവത്തിനായുള്ള പാട്ടിന്റെ തയ്യാറെടുപ്പായാണ് ഗാനമെന്നാണ് വീഡിയോ നല്കുന്ന സൂചന .ഞാനും ഞാനും കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് ആദ്യ ഗാനം എത്തിയത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം സർപ്രൈസായി ആണ് പുറത്തുവിട്ടിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലുള്ള പ്രണയവും സമരവും യൗവന മുഹൂർത്തങ്ങളുമാണ് ചിത്രമെന്ന് സൂചന ആദ്യ ഗാനം. മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി കോളേജ് കലോൽസവത്തിന്റെ കഥ പറയുന്ന സിനിമയാണ് പൂമരം എന്നും സൂചനയുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിലാണ് കാളിദാസിന്റെ നായകനായുള്ള ആദ്യ മലയാള ചിത്രം തിയറ്ററുകളിലെത്തുക. ജ്ഞാനമാണ് ക്യാമറ.ലൈം ലൈറ്റ് സിനിമാസാണ് പൂമരം നിർമ്മിച്ചിരിക്കുന്നത്
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഗിത്താറിൽ ഈണമിട്ട് പാട്ടുപാടി കാളിദാസൻ. ഞാനും ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനം നാടൻ പാട്ടിന്റെ അനുഭവ പരിസരമാണ് സമ്മാനിക്കുന്നത്.കോളേജ് കലോൽസവത്തിനായുള്ള പാട്ടിന്റെ തയ്യാറെടുപ്പായാണ് ഗാനമെന്നാണ് വീഡിയോ നല്കുന്ന സൂചന .ഞാനും ഞാനും കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് ആദ്യ ഗാനം എത്തിയത്.
1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിലെ ആദ്യ ഗാനം സർപ്രൈസായി ആണ് പുറത്തുവിട്ടിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലുള്ള പ്രണയവും സമരവും യൗവന മുഹൂർത്തങ്ങളുമാണ് ചിത്രമെന്ന് സൂചന ആദ്യ ഗാനം. മഹാരാജാസ് കോളേജ് പശ്ചാത്തലമാക്കി കോളേജ് കലോൽസവത്തിന്റെ കഥ പറയുന്ന സിനിമയാണ് പൂമരം എന്നും സൂചനയുണ്ട്.
അടുത്ത വർഷം ഫെബ്രുവരിയിലാണ് കാളിദാസിന്റെ നായകനായുള്ള ആദ്യ മലയാള ചിത്രം തിയറ്ററുകളിലെത്തുക. ജ്ഞാനമാണ് ക്യാമറ.ലൈം ലൈറ്റ് സിനിമാസാണ് പൂമരം നിർമ്മിച്ചിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ഈ സിനിമയിലെ താരങ്ങൾ. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തിലെ അതിഥി താരങ്ങളാണ്. ഡോ.പോൾ വർഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് നിർമ്മാണം. മ്യൂസിക് 24 ലേബലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
തമിഴിലാണ് കാളിദാസ് നായകനായി അരങ്ങേറിയത്. പ്രഭുവിനൊപ്പം മീൻകുഴമ്പും മൺപാനയും എന്ന ചിത്രം ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്.