- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയിട്ട് ഒരു വർഷം; പൂമരത്തിലെ ഗാനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് കാളിദാസ്; പൊളിച്ചടുക്കി ട്രൊളർമാർ
കാളിദാസ് ജയറാം നായകനായി സിനിമയിലേക്കെത്തുന്ന എബ്രിഡ് ഷൈൻ ചിത്രം പൂമരം റീലിസിനൊരുങ്ങുരയാണ്. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്നാണ് കാളിദാസിന്റെ അച്ഛനും നടനുമായ ജയറാം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതേയുല്‌ളൂവെന്നും ക്രിസ്തുമസിന് എത്തുന്ന കാര്യം സംശയമാണെന്നുമാണ് പുറത്ത് വരുന്ന സൂചന. ഇതിനിടയിൽ പൂമരം എന്ന ചിത്രത്തിലെ കേരളക്കരയാകെ ഹിറ്റാക്കിയ ആദ്യ ഗാനം 'ഞാനും ഞാനുമെന്റാളും' എത്തിയിട്ട് ഒരു വർഷം പിന്നിട്ടു. ഗാനമിറങ്ങിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് കൊണ്ട് കാളിദാസ് ജയറാം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചെങ്കിലും ട്രോളർമാർ ഇതിനെ പൊളിച്ചടുക്കകയാണ്. ചിത്രം ഇറങ്ങുന്നതിലെ അനിശ്ചിതത്വം തന്നെയാണ് ട്രോളുകളിലേയ്ക്ക് നയിച്ചിരിക്കുന്നത്.. ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് വൈകിപ്പിക്കുന്ന കാര്യങ്ങളെ 'പൂമരം പോലെയാകുമോഡേയ്' എന്ന് വിശേഷിപ്പിക്കുന്ന ശൈലി വരെയെത്തി കാര്യങ്ങൾ. കൂടാതെ പൂമരം ക്രിസ്തുമസിനെത്തുമെന്ന വാർത്തയും ഏത് ക്രിസ്തുമസ് എന
കാളിദാസ് ജയറാം നായകനായി സിനിമയിലേക്കെത്തുന്ന എബ്രിഡ് ഷൈൻ ചിത്രം പൂമരം റീലിസിനൊരുങ്ങുരയാണ്. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്നാണ് കാളിദാസിന്റെ അച്ഛനും നടനുമായ ജയറാം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതേയുല്‌ളൂവെന്നും ക്രിസ്തുമസിന് എത്തുന്ന കാര്യം സംശയമാണെന്നുമാണ് പുറത്ത് വരുന്ന സൂചന. ഇതിനിടയിൽ പൂമരം എന്ന ചിത്രത്തിലെ കേരളക്കരയാകെ ഹിറ്റാക്കിയ ആദ്യ ഗാനം 'ഞാനും ഞാനുമെന്റാളും' എത്തിയിട്ട് ഒരു വർഷം പിന്നിട്ടു. ഗാനമിറങ്ങിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് കൊണ്ട് കാളിദാസ് ജയറാം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചെങ്കിലും ട്രോളർമാർ ഇതിനെ പൊളിച്ചടുക്കകയാണ്.
ചിത്രം ഇറങ്ങുന്നതിലെ അനിശ്ചിതത്വം തന്നെയാണ് ട്രോളുകളിലേയ്ക്ക് നയിച്ചിരിക്കുന്നത്.. ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് വൈകിപ്പിക്കുന്ന കാര്യങ്ങളെ 'പൂമരം പോലെയാകുമോഡേയ്' എന്ന് വിശേഷിപ്പിക്കുന്ന ശൈലി വരെയെത്തി കാര്യങ്ങൾ. കൂടാതെ പൂമരം ക്രിസ്തുമസിനെത്തുമെന്ന വാർത്തയും ഏത് ക്രിസ്തുമസ് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് എല്ലാ വർഷവും ക്രിസ്തുമസ് ഉണ്ടല്ലോ എന്ന ഉത്തരവുമായി സംവിധായകൻ വരുന്നതും സൂപ്പർഹിറ്റ് ചിത്രം പഞ്ചാബി ഹൗസിലെ കോമഡി രംഗങ്ങൾ വച്ചാണ് ട്രോളിറക്കിയിരിക്കുന്നത്. ഒപ്പം മിസ്റ്റർ ബീനും തേന്മാവിൻ കൊമ്പത്തും മീശമാധവനുമൊക്കെ ട്രോളുകളിൽ നിറയുകയാണ്.
ഒരു ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന പൂമരത്തിൽ കാളിദാസിനെക്കൂടാതെ കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, മീര ജാസ്മിൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.





