മുംബൈ: പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടെ അഭിനേത്രി പൂനം പാണ്ഡേ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോയി. മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ ആവശ്യത്തിന് വേണ്ടി എത്തിയ പൂനം പാണ്ഡെയെ കണ്ട് പാപ്പരാസികൾ താരത്തോട് ഫോട്ടോ എടുക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് പോസ് ചെയ്യുകയായിരുന്നു പൂനം.

എന്നാൽ അതിനിടയ്ക്ക് പരിചയക്കാരുമായി സംസാരിക്കുന്നതിനിടയിൽ പൂനം അണിഞ്ഞിരുന്ന ഡെനിം ഓഫ് ഷോൾഡർ വസ്ത്രം താഴേക്ക് അഴിഞ്ഞ് വീഴുകയായിരുന്നു. തക്ക സമയത്ത് താരത്തിന്റെ ശ്രദ്ധ വസ്ത്രത്തിൽ പതിഞ്ഞതുകൊണ്ട് കൂടുതൽ നാണക്കേടിൽ നിന്ന് പൂനം രക്ഷപ്പെടുകയായിരുന്നു.

ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്ര നിർമ്മാണ കേസിലെ കൂട്ടുപ്രതിയാണ് പൂനം പാണ്ഡേ. കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ നിന്ന് താരത്തിന് ഈ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.രാജ് കുന്ദ്ര നിർമ്മിച്ച അശ്ലീല ചിത്രങ്ങളിൽ പൂനം പാണ്ഡേ അഭിനയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിനേത്രിയെ മുംബയ് പൊലീസ് കൂട്ടുപ്രതിയാക്കുന്നത്.