- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളിലൂടെയുള്ള പ്രശസ്തി ആഗ്രഹിക്കുന്നില്ല; പുതുവർഷത്തിൽ നല്ല കുട്ടിയാകുമെന്നും പൂനം പാണ്ഡെയുടെ കുറിപ്പ്; ആരാധകരെ നിരാശരാക്കിയ നടി വാക്ക് പാലിക്കുമോ?
മോഡലിംഗിൽ നിന്നും ബോളിവുഡിലേക്ക് എത്തി സ്വന്തം നഗന ചിത്രങ്ങൾ പ്രചരിപ്പിച്ച് വിവാദങ്ങളിൽ കൂടി കുപ്രശസ്തയായ ബോളീവുഡ് താരം പൂനം പാണ്ഡെ നല്ല കുട്ടിയാകാനൊരുങ്ങുന്നു. പൂനം പാണ്ഡെ തന്നെയാണ് നന്നാകാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവർഷത്തിൽ നല്ല കുട്ടിയാകുമെന്നും വിവാദങ്ങളിലുടെയുള്ള പ്രശസ്തി താൻ ഇനി ആഗ്രഹിക്കുന്
മോഡലിംഗിൽ നിന്നും ബോളിവുഡിലേക്ക് എത്തി സ്വന്തം നഗന ചിത്രങ്ങൾ പ്രചരിപ്പിച്ച് വിവാദങ്ങളിൽ കൂടി കുപ്രശസ്തയായ ബോളീവുഡ് താരം പൂനം പാണ്ഡെ നല്ല കുട്ടിയാകാനൊരുങ്ങുന്നു. പൂനം പാണ്ഡെ തന്നെയാണ് നന്നാകാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവർഷത്തിൽ നല്ല കുട്ടിയാകുമെന്നും വിവാദങ്ങളിലുടെയുള്ള പ്രശസ്തി താൻ ഇനി ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം ബെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ച കുറിപ്പിൽ പൂനം പറയുന്നു.
വിവാദങ്ങളിൽ നിന്ന് തനിക്കാവശ്യമുള്ളതെല്ലാം നേടിയെന്നും അതിനാൽ ഇനി ഇത്തരം കാര്യങ്ങൾക്കില്ലെന്നുമാണ് പൂനം പറയുന്നത്. താരത്തിന്റെ നല്ലകുട്ടിയാക്ലാനുള്ള തീരുമാനം ആരാധകരെ നിരാശപ്പെടുത്തിരിക്കുകയാണ്. എന്നാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് താരം.
2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാൽ ടീമിന് മുന്നിൽ നഗ്‌നയാകുമെന്ന് പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയ പൂനം പാണ്ഡേ, ബ്രസീൽ ലോകകപ്പ് ജയിക്കുകയും തന്റെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുന്നയാൾക്ക് സ്വന്തം ബ്രാ സമ്മാനമായി നൽകുമെന്നും വാഗ്ദ്ദാനം ചെയ്തിരുന്നു.വാർത്തകളിൽ നിറഞ്ഞു നില്ക്കാൻ എപ്പോഴും പരിശ്രമിച്ചിരുന്ന താരം നേരത്തെ ആം ആദ്മി പാർട്ടിയോടപ്പം പ്രവർത്തിക്കാൻ തനിക്കു താത്പര്യമുണ്ടെന്ന വാർത്തയും ഏറെ പ്രാധാന്യം നേടിയിരുന്നു.
മാലിനി ആൻഡ് കമ്പനി എന്ന ചിത്രത്തിലുടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിലെത്തിയിരിക്കുന്ന താരം അവിടെ പുതുവർഷാഘോഷത്തിൽ പങ്കെടുത്തു.