- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഒറ്റയ്ക്ക് നടക്കുന്ന പെൺകുട്ടിയെ ആദ്യം കണ്ടത് ആനക്കല്ലുകാർ; എവിടെ പോകുന്നു എന്ന് ചോദിച്ചതോടെ കാടു നിറഞ്ഞ തോട്ടത്തിലേക്ക് എടുത്തു ചാടി; പുലർച്ചെ നടക്കാനിറങ്ങിയവർ കണ്ടത് പേടിച്ചൊളിച്ചിരിക്കുന്ന 17 കാരിയെ; സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ പൂണിക്കാവ് സ്വദേശിനിയെ കണ്ടെത്തി
കറുകച്ചാൽ: രാത്രി സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി, കുറ്റിക്കാട്ടിലൊളിച്ച പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി 7.30 തോടെ വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ച പൂണിക്കാവ് സ്വദേശിനിയായ 17 കാരിയെയാണ് ഇന്ന് പുലർച്ചെ 5.30 തോടെ നാട്ടുകാർ കണ്ടെത്തിയത്.
പുലർച്ചെ നടക്കാനിറങ്ങിയവരാണ് പെൺകുട്ടിയെ കണ്ടെത്തിയ വിവരം മണിമല പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി പെൺകുട്ടിയെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഇതിനുശേഷമെ പെൺകുട്ടി വീടുവിടാനുണ്ടായ കാരണത്തെക്കുറിച്ചും രാത്രിയിൽ എവിടെ തങ്ങി എന്നതിനെക്കുറിച്ചുമെല്ലാം കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു എന്നും പൊലീസ് അറിയിച്ചു.
രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെൺകുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാരിൽ ഒരാൾ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെയാണ് പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി, ഓടിമറഞ്ഞത്.ഉടൻ നാട്ടുകാർ കുറ്റിക്കാട്ടിലേക്ക് ചാടി പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.താമസിയാതെ അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചു.
വെളിച്ചമില്ലാത്തതിനാൽ തോട്ടത്തിലൂടെ കടന്നുപോവുക വെ്ല്ലുവിളിയായിരുന്നു.വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെൺകുട്ടി ഓടിമറഞ്ഞ തോട്ടം.തോട്ടത്തിൽ നിന്ന് 600 മീറ്റർ മാറി മണിമലയാർ ഒഴുകിയിരുന്നത് തിരച്ചിലിനിറങ്ങിയവരിൽ ആശങ്കവർദ്ധിപ്പിച്ചിരുന്നു.
അതേസമയം, പെൺകുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളിൽ വീട്ടുകാർ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നുള്ള സംശയവും ഉടലെടുത്തിരുന്നു.
രാത്രി വൈകി ഈ വഴിക്ക് തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.രാത്രി വൈകിയും പെൺകുട്ടിയെ കണ്ടെത്താൻ തിരിച്ചിൽ നടന്നിരുന്നു.
മറുനാടന് മലയാളി ലേഖകന്.