- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തലച്ച് തിരമാലകൾ; അലമുറയിട്ട് കരഞ്ഞ് സ്ത്രീകൾ; സർക്കാർ അനാസ്ഥ എണ്ണിയെണ്ണി പറഞ്ഞ് പ്രതിഷേധം; കുടുങ്ങിയത് ചുഴലിക്കാറ്റിനെ കുറിച്ച് അറിയാതെ കടലിൽ പോയവർ: കൂട്ടക്കരച്ചിലിന് കാരണം മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ വരുത്തിയ വീഴ്ച; ഓഖിയിൽ കുടുങ്ങിയ പൂന്തുറക്കാർ 150ലേറെ പേർ; കനത്ത മഴയിൽ കടലും പ്രക്ഷുബ്ധം; രക്ഷാപ്രവർത്തനം ദുഷ്കരം; പൂന്തുറയിൽ നിന്ന് വിഡീയോ റിപ്പോർട്ട്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരിതം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ കടൽത്തീരം ആശങ്കയിൽ. കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. 150ലേറെ പേരാണ് തിരിച്ചെത്താനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇതോടെ കുടുംബം കടുത്ത ആശങ്കയിലായി. ആർക്കും ഒരു വിവരവും കാണാതയവരെ കുറിച്ച് അറിയില്ല. രക്ഷാപ്രവർത്തനത്തിന് നേവിയുടെ വിമാനവും എത്തിയിട്ടുണ്ട്. 20 ബോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ പുറപ്പെട്ടു. അതേസമയം ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികൾ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തുനിന്ന് പോയ ഏഴ് വള്ളങ്ങൾ തിരിച്ചെത്തിയിട്ടില്ല. നാവിക-വ്യോമസേനകൾ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നേവിയുടെ കപ്പൽ കൊല്ലം തീരത്ത് എത്തിയിട്ടുണ്ട്. നാളെ രാവിലെ വര
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരിതം വിതച്ച തിരുവനന്തപുരത്തെ പൂന്തുറ കടൽത്തീരം ആശങ്കയിൽ. കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. 150ലേറെ പേരാണ് തിരിച്ചെത്താനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇതോടെ കുടുംബം കടുത്ത ആശങ്കയിലായി. ആർക്കും ഒരു വിവരവും കാണാതയവരെ കുറിച്ച് അറിയില്ല.
രക്ഷാപ്രവർത്തനത്തിന് നേവിയുടെ വിമാനവും എത്തിയിട്ടുണ്ട്. 20 ബോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ പുറപ്പെട്ടു. അതേസമയം ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികൾ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തുനിന്ന് പോയ ഏഴ് വള്ളങ്ങൾ തിരിച്ചെത്തിയിട്ടില്ല. നാവിക-വ്യോമസേനകൾ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നേവിയുടെ കപ്പൽ കൊല്ലം തീരത്ത് എത്തിയിട്ടുണ്ട്. നാളെ രാവിലെ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പൂന്തുറയിലെ കടൽക്ഷോഭ പ്രദേശങ്ങൾ പ്രതിപക്ഷ നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെട്ട സംഘമാണ് മത്സ്യത്തൊഴിലാളി മേഖലയിൽ സന്ദർശനം നടത്തിയത്.
വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രക്ഷാ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സ്ഥിതി അതീവ ഗുരുതരമാണ് അടിയന്തര നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ കൈകൊള്ളണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ആരെയും കുറ്റപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കുന്നില്ലെന്നും വിലപ്പെട്ട ജീവനുകൾ രക്ഷിക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.