- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംവിധായകൻ ഭദ്രന്റെ ചിത്രത്തിലെ നായകൻ മോഹൻലാൽ അല്ല; സൗബിൻ ഷാഹിറിനെ നായകനാക്കി പൊന്നുംകുരിശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അണിയറയിൽ
12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഭദ്രനും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തകൾ ഏറെ നാളായി പുറത്ത് വരാൻ തുടങ്ങിയിട്ട്. ഉടയോൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ഭദ്രനും ഒടുവിൽ ഒരുമിച്ചത്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സൂപ്പർഹിറ്റ് സംവിധായകൻ ഭദ്രന്റെ മടങ്ങി വരവ് മോഹൻലാലിനെ നായകനാക്കി ആയിരിക്കില്ലായെന്ന് സൂചന. പൊന്നുംകുരിശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ചിത്രത്തിന്റെ അണിയറ ജോലികൾ പുരോഗമിക്കുകയാണ്.എന്നാൽ പൊന്നുംകുരിശിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.മോഹൻലാലിന്റെ ഏറ്റവും ്രെസ്രെലിഷായ കഥാപാത്രമായിരിക്കുമിത്. സ്റ്റണ്ടും പ്രണയവും സെന്റിമെൻസും എല്ലാമുള്ള ഒരു റോഡ് മൂവി.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും ലാൽ ആ ചിത്രത്തിൽസംസാരിക്കുന്നുണ്ട് . 22 കോടി രൂപയാണ് മുതൽമുടക്ക്. 1982ൽ ശങ്കർ, മോഹൻലാൽ, മേനക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മോഹങ്ങൾ പൂവണിഞ്ഞു സംവിധാനം ചെയ്താണ് ഭദ്രന്റെ അരങ്ങേറ്റം.തുടർന്ന് അയ്യർ ദ ഗ്രേറ്റ്, പൂമുഖപ്പടിയിൽ നിന്നെയും
12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഭദ്രനും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തകൾ ഏറെ നാളായി പുറത്ത് വരാൻ തുടങ്ങിയിട്ട്. ഉടയോൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ഭദ്രനും ഒടുവിൽ ഒരുമിച്ചത്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സൂപ്പർഹിറ്റ് സംവിധായകൻ ഭദ്രന്റെ മടങ്ങി വരവ് മോഹൻലാലിനെ നായകനാക്കി ആയിരിക്കില്ലായെന്ന് സൂചന.
പൊന്നുംകുരിശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ചിത്രത്തിന്റെ അണിയറ ജോലികൾ പുരോഗമിക്കുകയാണ്.എന്നാൽ പൊന്നുംകുരിശിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.മോഹൻലാലിന്റെ ഏറ്റവും ്രെസ്രെലിഷായ കഥാപാത്രമായിരിക്കുമിത്. സ്റ്റണ്ടും പ്രണയവും സെന്റിമെൻസും എല്ലാമുള്ള ഒരു റോഡ് മൂവി.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും ലാൽ ആ ചിത്രത്തിൽസംസാരിക്കുന്നുണ്ട് . 22 കോടി രൂപയാണ് മുതൽമുടക്ക്.
1982ൽ ശങ്കർ, മോഹൻലാൽ, മേനക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മോഹങ്ങൾ പൂവണിഞ്ഞു സംവിധാനം ചെയ്താണ് ഭദ്രന്റെ അരങ്ങേറ്റം.തുടർന്ന് അയ്യർ ദ ഗ്രേറ്റ്, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, സ്ഫടികം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ്.