- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന; പാവപ്പെട്ടവർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുന്ന അവസ്ഥ
മാഡ്രിഡ്: രാജ്യത്ത് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന നേരിടുന്നതായി റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം ആരംഭിച്ചതു മുതൽ അടുത്ത കാലത്താണ് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. അതേസമയം സ്‌പെയിൻ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുകയാണെന്നുള്ള റിപ്പോർട്ടുകൾക്ക് കടക
മാഡ്രിഡ്: രാജ്യത്ത് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന നേരിടുന്നതായി റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം ആരംഭിച്ചതു മുതൽ അടുത്ത കാലത്താണ് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. അതേസമയം സ്‌പെയിൻ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുകയാണെന്നുള്ള റിപ്പോർട്ടുകൾക്ക് കടകവിരുദ്ധമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ.
രാജ്യത്ത് പാവങ്ങൾ കൂടുതൽ പട്ടിണിപ്പാവങ്ങളായി മാറുന്ന കാഴ്ചയാണിപ്പോൾ. ദരിദ്രരായിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണിപ്പോഴെന്ന് സ്പാനിഷ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐഎൻഇ) വ്യക്തമാക്കുന്നു. 16 വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലാണ് പട്ടിണി ഏറെ കണ്ടുവരുന്നത്. ഇത്തരത്തിൽ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.
ദാരിദ്ര്യമനുഭവിക്കുന്ന ആളുകളുടെ എണ്ണത്തിൽ 22.2 ശതമാനം വർധനയാണ് 2014-ലെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2008-ൽ സാമ്പത്തിക മാന്ദ്യം ഉടലെടുത്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന തോതാണിത്. 16 വയസിൽ താഴെയുള്ള കുട്ടികളിൽ 30.1 ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലാണ്.
ഏതാനും മാസങ്ങളായി കടക്കെണിയിൽ നിന്ന് രാജ്യം തിരിച്ചുവരവ് നടത്തുന്നുണ്ടെന്ന് ചില ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നിലവിലുള്ള രാഷ്ട്രീയ അസ്ഥിരത ഇവയ്ക്ക് തടസമായി നിൽക്കുമെന്നും മൂഡി റേറ്റിങ് ഏജൻസി ചൂണ്ടിക്കാട്ടുന്നു.