- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠന നിലവാരത്തകർച്ച; അബുദാബിയിൽ 26 സ്വകാര്യ സ്‌കൂളുകളിൽ പുതിയ കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നതിന് വിലക്ക്
അബുദാബി: അബുദാബി എഡ്യൂക്കേഷൻ കൗൺസിലിന്റെ റേറ്റിംഗിൽ മോശം നിലവാരം രേഖപ്പെടുത്തിയ 26 സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ അഡ്‌മിഷനുകൾ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി. പഠനനിലവാരത്തകർച്ച, സൗകര്യങ്ങളുടെ അപര്യാപ്ത തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഈ സ്‌കൂളുകളിൽ പുതിയ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. സ്‌കൂളുകളിൽ അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ (അഡെക്ക്) ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ തീരെ മോശം റേറ്റിങ് രേഖപ്പെടുത്തുന്ന സ്‌കൂളുകൾക്കാണ് ഇത്തരം വിലക്ക് നൽകുന്നത്. അടുത്ത സന്ദർശന വേളയിൽ സ്വീകാര്യമായ പ്രകടനം എന്ന സ്‌കോർ ലഭിക്കുന്നതു വരെ രജിസ്‌ട്രേഷൻ സസ്‌പെൻഷൻ തുടരും. അഡെക്കിന്റെ വ്യവസ്ഥകളുമായി ഒത്തുചേർന്നു പോകത്തക്ക രീതിയിൽ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ അധികൃതർ ശ്രദ്ധിക്കണമെന്നും ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അതോറിറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് അൽ ദഹേരി ഓർമപ്പെടുത്തി.
അബുദാബി: അബുദാബി എഡ്യൂക്കേഷൻ കൗൺസിലിന്റെ റേറ്റിംഗിൽ മോശം നിലവാരം രേഖപ്പെടുത്തിയ 26 സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ അഡ്‌മിഷനുകൾ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി. പഠനനിലവാരത്തകർച്ച, സൗകര്യങ്ങളുടെ അപര്യാപ്ത തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഈ സ്‌കൂളുകളിൽ പുതിയ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
സ്‌കൂളുകളിൽ അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ (അഡെക്ക്) ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ തീരെ മോശം റേറ്റിങ് രേഖപ്പെടുത്തുന്ന സ്‌കൂളുകൾക്കാണ് ഇത്തരം വിലക്ക് നൽകുന്നത്. അടുത്ത സന്ദർശന വേളയിൽ സ്വീകാര്യമായ പ്രകടനം എന്ന സ്‌കോർ ലഭിക്കുന്നതു വരെ രജിസ്‌ട്രേഷൻ സസ്‌പെൻഷൻ തുടരും. അഡെക്കിന്റെ വ്യവസ്ഥകളുമായി ഒത്തുചേർന്നു പോകത്തക്ക രീതിയിൽ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ അധികൃതർ ശ്രദ്ധിക്കണമെന്നും ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അതോറിറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമദ് അൽ ദഹേരി ഓർമപ്പെടുത്തി.