- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാജ്യത്ത് ചേരികൾ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ലെന്ന് ഗവേഷകർ; പത്തു ലക്ഷത്തോളം ഓസ്ട്രേലിയക്കാർ ജീവിക്കുന്നത് താഴ്ന്ന നിലവാരത്തിലുള്ള വീടുകളിൽ
മെൽബൺ: രാജ്യത്ത് ചേരികൾ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ലെന്നും ഓസ്‌ട്രേലിയ ചേരി സംസ്‌ക്കാരത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. രാജ്യത്തെ പത്തു ലക്ഷത്തോളം പേർ താഴ്ന്ന നിലവാരത്തിലുള്ള വീടുകളിലാണ് ജീവിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് ഗവേഷകർ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. മോശം പാർപ്പിട സൗകര്യത്തിൽ ജീവിക്കുന്നവരുടെ ആരോഗ്യത്തിനും ഇതു ഭീഷണി ഉയർത്തുമെന്നും അഡ്‌ലൈഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസർ എമ്മ ബേക്കർ വ്യക്തമാക്കുന്നു. മോശം ഘടനയുള്ള വീടുകൾക്ക് ആവശ്യമുള്ളത്ര ഹീറ്റിംഗോ കൂളിംഗോ ലഭ്യമാകുന്നില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് വീടുകൾ പണിയാത്തതിനാൽ അത് കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും എമ്മ ബേക്കർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് വാസയോഗ്യമല്ലാത്ത വീടുകളിൽ ധാരാളം പേർ ജീവിക്കുന്നുണ്ടെന്ന യാഥാർഥ്യം സർക്കാർ മനസിലാക്കണമെന്നും ഇതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ബിൽഡ് എൻവയോൺമെന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്
മെൽബൺ: രാജ്യത്ത് ചേരികൾ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ലെന്നും ഓസ്‌ട്രേലിയ ചേരി സംസ്‌ക്കാരത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. രാജ്യത്തെ പത്തു ലക്ഷത്തോളം പേർ താഴ്ന്ന നിലവാരത്തിലുള്ള വീടുകളിലാണ് ജീവിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് ഗവേഷകർ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.
മോശം പാർപ്പിട സൗകര്യത്തിൽ ജീവിക്കുന്നവരുടെ ആരോഗ്യത്തിനും ഇതു ഭീഷണി ഉയർത്തുമെന്നും അഡ്‌ലൈഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസർ എമ്മ ബേക്കർ വ്യക്തമാക്കുന്നു. മോശം ഘടനയുള്ള വീടുകൾക്ക് ആവശ്യമുള്ളത്ര ഹീറ്റിംഗോ കൂളിംഗോ ലഭ്യമാകുന്നില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് വീടുകൾ പണിയാത്തതിനാൽ അത് കൂടുതൽ അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും എമ്മ ബേക്കർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് വാസയോഗ്യമല്ലാത്ത വീടുകളിൽ ധാരാളം പേർ ജീവിക്കുന്നുണ്ടെന്ന യാഥാർഥ്യം സർക്കാർ മനസിലാക്കണമെന്നും ഇതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ബിൽഡ് എൻവയോൺമെന്റ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മോശം നിലവാരത്തിലുള്ള വീടുകളിൽ താമസിക്കുന്നവർ ഏറെയുണ്ടെന്ന ധാരണ രാജ്യത്ത് തന്നെ ചിലർക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വാടകക്കാർ, അംഗവൈകല്യമുള്ളവർ, മറ്റു ആരോഗ്യപ്രശ്‌നമുള്ളവർ എല്ലാം തന്നെ ഇത്തരം മോശം വീടുകളിൽ താമസിക്കുന്നുണ്ടെന്നും എമ്മ ബേക്കർ പറയുന്നു.
രാജ്യത്ത് വീടുകളില്ലാത്തവർ ഒട്ടേറെയുണ്ടെന്നും അവർക്ക് മേൽക്കൂരയുള്ള ഏതെങ്കിലും വീടു ലഭിക്കുന്നതു തന്നെ ഭാഗ്യമെന്നു കരുതുകയാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ടു മെച്ചപ്പെട്ട ഭവനം ലഭ്യമാക്കാൻ സർക്കാർ ഉത്സാഹം കാണിക്കണമെന്നും ഇത്തരം സാഹചര്യത്തിൽ ചേരികൾ ഉയർന്നുവരാൻ അധികം കാലതാമസം ഇല്ലെന്നുമാണ് ഗവേഷകർ വിലയിരുത്തുന്നത്.