- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിൽ ലേലത്തിലെ മോഹവില; ആഹ്ലാദം പൂരാൻ പങ്കുവെച്ചത് 15,000 രൂപയുടെ പിസ്സ പാർട്ടി ഒരുക്കി; നിക്കോളാസ് പൂരാനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് 10.75 കോടി രൂപയ്ക്ക്

കൊൽക്കത്ത: ഐപിഎൽ താര ലേലത്തിൽ പണം വാരിയതിന്റെ സന്തോഷത്തിൽ വിൻഡിസ് ടീമിലെ സഹതാരങ്ങൾക്കായി പിസ പാർട്ടി ഒരുക്കി നിക്കോളാസ് പൂരൻ. 15 പീസ്സ 15000 രൂപ ചെലവിലാണ് നിക്കോളാസ് പൂരൻ സഹതാരങ്ങൾക്കായി വാങ്ങിയത്.
2021ലെ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനായി നിക്കോളാസ് പൂരൻ നേടിയത് 85 റൺസ്. എന്നാൽ ഐപിഎൽ താര ലേലത്തിൽ അതൊന്നും ഫ്രാഞ്ചൈസികൾക്ക് പൂരന് വേണ്ടി ഇറങ്ങുന്നതിൽ നിന്നും തടസമായില്ല. 10.75 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് പൂരനെ സ്വന്തമാക്കിയത്.
കൊൽക്കത്തയിലെ ഹോട്ടലിൽ ബയോ ബബിളിലാണ് വിൻഡിസ് ടീം. പുറത്ത് നിന്നുള്ള ഭക്ഷണം എത്തിക്കാനാവില്ല. ഇതേ തുടർന്ന് താമസിക്കുന്ന ഹോട്ടലിലെ ഷെഫിനാണ് 15 പിസ്സയുടെ ഓർഡർ പൂരൻ നൽകിയത്. ഭക്ഷണത്തിന്റെ ചൂടും പരിശോധനാ വിധേയമാക്കിയാണ് ഗ്രേഡ് വൺ ബയോ ബബിളിലുള്ള താരങ്ങൾക്ക് നൽകുന്നത്.
പിസ്സ ട്രീറ്റ് നൽകി ഒരു ദിവസം പിന്നിട്ടപ്പോൾ പൂരന് ഹോട്ടൽ റൂമിൽ ഷോക്കേൽക്കുകയും ചെയ്തു. വിൻഡിസ് താരത്തിന്റെ ഫോൺ ചാർജർ കേടായിരുന്നു. ഇതേ തുടർന്ന് ഹോട്ടലിൽ നിന്ന് ചാർജർ പൂരൻ ആവശ്യപ്പെട്ടു. ഇത് സാനിറ്റൈസ് ചെയ്തതിന് പിന്നാലെ സോക്കറ്റിൽ കുത്തിയപ്പോഴാണ് താരത്തിന് ചെറുതായി ഷോക്കടിച്ചത്.


