ലയാള സിനിമയിലെ ബെസ്‌ററ് കപ്പിൾസാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. രണ്ട് പേരും തങ്ങളുടേതായ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും. ഇവരുടെ മക്കളും മികവുറ്റ കലാകാരികളാണ്. വിദേശത്ത് പഠിച്ച് വളർന്ന ഇന്ദ്രജിത്തിന്റെ ജീവിതത്തിലേക്ക് പൂർണ്ണിമ കടന്നു വരുന്നത് മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ പോലെ ആയിരുന്നു.

പൂർണ്ണിമയ്ക്ക് ഇന്ദ്രജിത്തിനെ പരിചയപ്പെടുത്തി കൊടുത്തത് ഇന്ദ്രന്റെ അമ്മ മല്ലികയായിരുന്നു. അന്ന് പൂർണ്ണിമയും മല്ലികാ സുകുമാരനും ഒരുമിച്ച് ഒരു സീരിയലിൽ അഭിനയിക്കുകയായിരുന്നു. അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ സീരിയൽ ലൊക്കേഷനിലെത്തിയ ആ പയ്യൻ തന്നെ ശ്രദ്ധിച്ചതും അവസാനം അയാൾ ജീവിതത്തിലേക്ക് ക്ഷണിച്ചതുമായ കഥപറയുകയാണ് പൂർണിമ.

പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ പ്രണയം മൊട്ടിട്ടത്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെയർ ഇറങ്ങി വരുമ്പോൾ ഒരു പയ്യൻ അവിടെ നിൽക്കുന്നു. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത് മല്ലിക സുകുമാരന്റെ മകനാണെന്ന്.

അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഞങ്ങൾ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാൻ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങൾ എന്റെ മനസ്സിലുണ്ട്. ആ സ്റൈയറിൽ വച്ച് കണ്ട പയ്യനെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.'-പൂർണിമ പറഞ്ഞു.