- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടൻ ആർച്ച് ബിഷപ്പിന്റെ രാജി മാർപാപ്പ സ്വീകരിച്ചു; രാജി ലൈംഗിക വിവാദത്തിൽ പെട്ടതിനെ തുടർന്ന്; ലൈംഗികാപവാദക്കേസുകൾ ഒതുക്കാൻ ശ്രമിച്ചെന്ന് ആരോപണം
വത്തിക്കാൻ സിറ്റി; ലൈംഗിക വിവാദത്തിൽ പെട്ട കർദിനാൾ ഡൊണാൾഡ് വ്യൂറെലിന്റെ (77) വാഷിങ്ടൻ ആർച്ച് ബിഷപ് സ്ഥാനത്തുനിന്നുള്ള രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. എന്നാൽ മറ്റൊരു ആർച്ച് ബിഷപ്പിനു ഭരണച്ചുമതല കൈമാറുന്നതു വരെ തൽസ്ഥാനത്തു തുടരാൻ നിർദ്ദേശിച്ചു. പിറ്റ്‌സ്ബർഗിൽ 1988 മുതൽ 2006 വരെ ഡൊണാൾഡ് വ്യൂറെൽ ബിഷപ്പായിരിക്കെ, ലൈംഗികാപവാദക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഉദാസീനത കാട്ടിയതായും കേസുകൾ ഒതുക്കാൻ ശ്രമിച്ചതായുമുള്ള ആരോപണങ്ങളാണ് ഇപ്പോൾ നടപടിക്കു കാരണമായത്. മുൻ കർദിനാൾ തിയഡോർ മക് കാരിക്ക് സെമിനാരിയിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ചത് അറിയാമായിരുന്നിട്ടും വ്യൂറെൽ അദ്ദേഹത്തെ സംരക്ഷിച്ചുവെന്നാണ് പ്രധാന ആരോപണം.
വത്തിക്കാൻ സിറ്റി; ലൈംഗിക വിവാദത്തിൽ പെട്ട കർദിനാൾ ഡൊണാൾഡ് വ്യൂറെലിന്റെ (77) വാഷിങ്ടൻ ആർച്ച് ബിഷപ് സ്ഥാനത്തുനിന്നുള്ള രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. എന്നാൽ മറ്റൊരു ആർച്ച് ബിഷപ്പിനു ഭരണച്ചുമതല കൈമാറുന്നതു വരെ തൽസ്ഥാനത്തു തുടരാൻ നിർദ്ദേശിച്ചു.
പിറ്റ്‌സ്ബർഗിൽ 1988 മുതൽ 2006 വരെ ഡൊണാൾഡ് വ്യൂറെൽ ബിഷപ്പായിരിക്കെ, ലൈംഗികാപവാദക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഉദാസീനത കാട്ടിയതായും കേസുകൾ ഒതുക്കാൻ ശ്രമിച്ചതായുമുള്ള ആരോപണങ്ങളാണ് ഇപ്പോൾ നടപടിക്കു കാരണമായത്.
മുൻ കർദിനാൾ തിയഡോർ മക് കാരിക്ക് സെമിനാരിയിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ചത് അറിയാമായിരുന്നിട്ടും വ്യൂറെൽ അദ്ദേഹത്തെ സംരക്ഷിച്ചുവെന്നാണ് പ്രധാന ആരോപണം.
Next Story