- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ നേർക്കുള്ള പുരോഹിതരുടെ പീഡനങ്ങളെ അപലപിച്ച് മാർപാപ്പ; മാപ്പു പറയലല്ല നടപടിയാണ് വേണ്ടതെന്ന് ഇരയായവർ
സാന്റിയാഗോ: കുട്ടികൾക്ക് നേരെ ക്രൈസ്തവ പുരോഹിതർ നടത്തുന്ന പീഡനങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. കുട്ടികൾക്കുനേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിനെത്തിയ മാർപാപ്പ ചിലിയിൽ വെച്ച് പ്രതികരിച്ചു. ഇതാദ്യമായാണ് ഈ വിഷയത്തിൽ മാർപാപ്പ പരസ്യ പ്രതികരണം നടത്തുന്നത്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണം. മാത്രമല്ല, ഇത്തരം സംഭവങ്ങളിൽ ദുഃഖിതരോടൊപ്പം നിൽക്കണമെന്നും മാർപാപ്പ പറയുന്നു. ചിലിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മാർപാപ്പ പ്രശ്‌നത്തെക്കുറിച്ചു പരസ്യമായി പറഞ്ഞത്. അതേസമയം, മാർപ്പാപ്പയിൽനിന്ന് മാപ്പ് പറയലല്ല, നടപടിയാണു പ്രതീക്ഷിക്കുന്നതെന്നാണ് ഇരയായവർ ആവശ്യപ്പെടുന്നത്. കുട്ടികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ഇവിടുത്തെ ബിഷപ്പുമാർ പുലർത്തുന്നത്. സംഭവം മൂടിവയ്ക്കാനും അവർ ശ്രമിക്കുന്നു. അവരിപ്പോൾ ആ പദവിയിൽ ഇരിക്കുന്നു. മാ
സാന്റിയാഗോ: കുട്ടികൾക്ക് നേരെ ക്രൈസ്തവ പുരോഹിതർ നടത്തുന്ന പീഡനങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. കുട്ടികൾക്കുനേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിനെത്തിയ മാർപാപ്പ ചിലിയിൽ വെച്ച് പ്രതികരിച്ചു.
ഇതാദ്യമായാണ് ഈ വിഷയത്തിൽ മാർപാപ്പ പരസ്യ പ്രതികരണം നടത്തുന്നത്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണം. മാത്രമല്ല, ഇത്തരം സംഭവങ്ങളിൽ ദുഃഖിതരോടൊപ്പം നിൽക്കണമെന്നും മാർപാപ്പ പറയുന്നു.
ചിലിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മാർപാപ്പ പ്രശ്‌നത്തെക്കുറിച്ചു പരസ്യമായി പറഞ്ഞത്. അതേസമയം, മാർപ്പാപ്പയിൽനിന്ന് മാപ്പ് പറയലല്ല, നടപടിയാണു പ്രതീക്ഷിക്കുന്നതെന്നാണ് ഇരയായവർ ആവശ്യപ്പെടുന്നത്.
കുട്ടികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ഇവിടുത്തെ ബിഷപ്പുമാർ പുലർത്തുന്നത്. സംഭവം മൂടിവയ്ക്കാനും അവർ ശ്രമിക്കുന്നു. അവരിപ്പോൾ ആ പദവിയിൽ ഇരിക്കുന്നു. മാർപ്പാപ്പ അവരെ പുറത്താക്കണം, പതിനേഴാം വയസ്സിൽ സെമിനാരിയിൽ പഠിച്ചുകൊണ്ടിരിക്കെ വൈദികന്റെ പീഡനത്തിന് ഇരയായ ജുവാൻ കാർലോസ് ക്രൂസ് പറഞ്ഞു.
അതേസമയം അടുത്തനാളുകളിലായി ഗർഭഛിദ്ര അവകാശങ്ങൾ, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ചിലെയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ അവയെക്കുറിച്ചൊന്നും മാർപ്പാപ്പ പ്രസ്താവന നടത്തിയില്ല. എന്നാൽ അഭയാർഥികൾക്കുവേണ്ടി വാതിൽ തുറന്നിടണമെന്ന് അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.
മാർപാപ്പയുടെ സന്ദർശനത്തിനിടയിലും ചിലെയിൽ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. വെള്ളിമുതൽ ഇന്നലെ വരെ ആക്രമണത്തിനിരയായ പള്ളികളുടെ എണ്ണം ഒൻപതായി.