വത്തിക്കാൻ സിറ്റി: പ്രശ്‌ന പരിഹാരത്തിനായി വാടക ഗുണ്ടകളെ ഏൽപ്പിക്കുന്നത് പോലെയാണ് ഗർഭഛിദ്രം നടത്തുന്നതെന്നും പോപ് ഫ്രാൻസിസ്. ഗർഭധാരണത്തെ തടസ്സപ്പെടുത്തുന്നത് ആരെയോ ഒഴിവാക്കുന്നതു പോലെയാണെന്നും വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആരാധനയ്‌ക്കെത്തിയവരോടായി മാർപാപ്പ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തുന്നതുപോലെയാണു മനുഷ്യശിശുവിനെ ഒഴിവാക്കാൻ ഗർഭച്ഛിദ്രത്തിനു തുനിയുന്നത്. 'ഒരു പ്രശ്‌നം പരിഹരിക്കാനായി മനുഷ്യജീവൻ ഇല്ലാതാക്കുന്നതു ശരിയാണോ? ഞാൻ ചോദിക്കുന്നു, അതു ശരിയോ തെറ്റോ?', മാർപാപ്പ സദസ്സിനോടു ചോദിച്ചു.'തെറ്റാണ്', സദസ്യർ ഒന്നടങ്കം പ്രതികരിച്ചു.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആരാധനയ്‌ക്കെത്തിയവരോട് എഴുതിത്ത്ത്ത്തയാറാക്കിയ പ്രസംഗത്തിൽനിന്നു മാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, ചൂഷണം എന്നിവയോടു ചേർത്താണു മാർപാപ്പ ഗർഭച്ഛിദ്രത്തെയും പരാമർശിച്ചത്. ഈയിടെ തന്റെ നാടായ അർജന്റീനയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ബില്ലിനെ മാർപാപ്പ നിശിതമായി വിമർശിച്ചിരുന്നു. അതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

ലൈംഗിക ചൂണഷണം എന്ന ചെകുത്താൻ ലോകമെങ്ങുമുള്ള ക്രിസ്ത്യൻ സഭകളെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനാൽ ം ലൈംഗിക ചൂഷണം എന്ന സാത്താനെ തുരത്താൻ ലോകം മുഴുവനുമുള്ള എല്ലാ കത്തോലിക്കരും ഒക്ടോബറിലെ എല്ലാ ദിവസവും പ്രത്യേക പ്രാർത്ഥന നടത്തണമെന്നും പോപ്പ് പറഞ്ഞു.