മാറ്റിനി, സെക്കൻഡ്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ പോപ്കോണിന്റെ പുതിയ ട്രെയിലറെത്തി..മലയാള സിനിമയുടെ പുതിയ ചിരിയുടെ രാജകുമാരനായ സൗബിൻ സാഹിർ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

സൗബിന്റെ കോമഡി നമ്പറുള്ള രംഗം ഉൾക്കൊള്ളിച്ച ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുതിയതായി പുറത്തുവിട്ടത്. ഷൈൻടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ.

പ്രണയവുമായി ബന്ധപ്പെട്ട് നാസിക്കിൽ എത്തപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുകയാണ് പോപ്‌കോൺ.സ്വാഭാവിക ഹാസ്യവുമായി ഊറിച്ചിരിപ്പിക്കാൻ സൗബിനൊപ്പം ശ്രിദ്ധയുമുണ്ട്. കൂടെ സുധീർ കരമനയും ഇന്ദ്രൻസും ശശി കലിംഗയും ഭഗതും ജാഫറും.ഉത്തരേന്ത്യൻ ലൊക്കേഷനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംവിധായകൻ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാനി ഖാദറിന്റേതാണ് തിരക്കഥ. ബൻസുരി സിനിമയുടെ ബാനറിൽ ഷിബു ദിവാകർ, ഷൈൻ ഗോപി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.