കോമഡിയുടെ രസക്കൂട് തീർത്ത് അനീഷ് ഉപാസന സംവിധാനം ചെയ്ത പോപ്കോണിന്റെ ട്രെയിലറെത്തി. സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളാണ്. ഹ്യൂമർ ട്രാക്കിലാണ് സിനിമ. ബൻസുരി സിനിമയുടെ ബാനറിൽ ഷിബുദിവാകർ, ഷൈൻ ഗോപി എന്നിവർ ചേർന്നാണ് പോപ് കോൺ നിർമ്മിക്കുന്നത്. ഷാനി ഖാദറാണ് തിരക്കഥ.

സ്രിന്ദയാണ് നായിക. കിന്ററും ജോയിയും എന്ന പേരിലാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഉത്തരേന്ത്യൻ ലൊക്കേഷനുകളുടെ മനോഹാരിതയിൽ ഒരുക്കിയ സിനിമ കൂടിയാണ് പോപ്കോൺ. സുധീർ കരമന,ഇന്ദ്രൻസ്, കലിംഗ ശശി എന്നിവരും ചിത്രത്തിലുണ്ട്.