- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിന് പിന്നാലെ ഇസ്ലാമിക രാജ്യമായ യുഎഇയും പോപ്പിനെ ക്ഷണിച്ചു; അറബ് ലോകത്തെ ചരിത്ര സന്ദർശനത്തിന് ഒരുങ്ങി പോപ്പ് ഫ്രാൻസിസ്; എന്നിട്ടും ഇന്ത്യക്ക് മാത്രം പോപ്പിനെ വിളിക്കാൻ പേടി; ആദ്യം സന്ദർശിക്കാൻ പോപ്പ് ആഗ്രഹിച്ചിരുന്ന രാജ്യം ക്ഷണം ഒഴിവാക്കി ഉരുണ്ട് കളിക്കുകയാണോ?
ദുബായ് : ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയെ ക്ഷണിച്ച് യുഎഇയും. ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കാനാണ് പോപ്പിന്റെ തീരുമനം. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാവും സന്ദർശനം. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കത്തോലിക്കാ സഭാ വിശ്വാസികളുടെയും ക്ഷണം സ്വീകരിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ആദ്യമായാണ് ഒരു പോപ്പ് യുഎഇ സന്ദർശിക്കുന്നത്. രണ്ടരലക്ഷത്തിലധികം കത്തോലിക്ക സഭാ വിശ്വാസികളാണ് യുഎഇയിൽ ഉള്ളത്. ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരുമിത്. ഫിലിപ്പീൻ സ്വദേശികളാണ് അധികവും. ലോകത്തെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി കരുതപ്പെടുന്ന ദുബായ് സെന്റ് മേരീസ് ഇടവക ദേവാലായം ഉൾപ്പടെ എട്ടു ദേവാലയങ്ങളുമുണ്ട്. അറബ് രാജ്യത്തിലേക്ക് പോപ്പിനെ വിളിക്കുമ്പോഴും ഇന്ത്യ കണ്ണടയ്ക്കുകയാണ്. ഏഷ്യയിലേക്ക് പോപ്പ് ഏറ്റവും ആദ്യം സന്ദർശിക്കാൻ ആഗ്രഹിച്ചത് ഇന്ത്യയിലേക്കാണ്. എന്നാൽ പോപ്പിനെ ക്ഷണിക്കാൻ മോദി സർക്കാർ തയ്യാറായില്ല. ഇന്ത്യയിലെ ക്രൈസ്ത സഭ മോദിയോട് പലവട്ടം ആവശ്യപ്പെടു
ദുബായ് : ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയെ ക്ഷണിച്ച് യുഎഇയും. ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കാനാണ് പോപ്പിന്റെ തീരുമനം. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാവും സന്ദർശനം. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കത്തോലിക്കാ സഭാ വിശ്വാസികളുടെയും ക്ഷണം സ്വീകരിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ആദ്യമായാണ് ഒരു പോപ്പ് യുഎഇ സന്ദർശിക്കുന്നത്.
രണ്ടരലക്ഷത്തിലധികം കത്തോലിക്ക സഭാ വിശ്വാസികളാണ് യുഎഇയിൽ ഉള്ളത്. ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരുമിത്. ഫിലിപ്പീൻ സ്വദേശികളാണ് അധികവും. ലോകത്തെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി കരുതപ്പെടുന്ന ദുബായ് സെന്റ് മേരീസ് ഇടവക ദേവാലായം ഉൾപ്പടെ എട്ടു ദേവാലയങ്ങളുമുണ്ട്. അറബ് രാജ്യത്തിലേക്ക് പോപ്പിനെ വിളിക്കുമ്പോഴും ഇന്ത്യ കണ്ണടയ്ക്കുകയാണ്. ഏഷ്യയിലേക്ക് പോപ്പ് ഏറ്റവും ആദ്യം സന്ദർശിക്കാൻ ആഗ്രഹിച്ചത് ഇന്ത്യയിലേക്കാണ്. എന്നാൽ പോപ്പിനെ ക്ഷണിക്കാൻ മോദി സർക്കാർ തയ്യാറായില്ല. ഇന്ത്യയിലെ ക്രൈസ്ത സഭ മോദിയോട് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതിനിടെ മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശും പോപ്പിനെ ക്ഷണിച്ചത് വാർത്തകളിലെത്തി. ഇതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം.
എന്നെ സമാധാനത്തിന് ഉപാധിയാക്കൂ എന്ന ആശയത്തെ മുൻനിർത്തിയാണ് പോപ്പിന്റെ യുഎഇ സന്ദർശനം. സഹോദര്യം വർധിപ്പിക്കാൻ വിവിധ വിശ്വാസധാരകളുമായുള്ള ചർച്ചയിൽ പങ്കെടുക്കുമെന്നും വത്തിക്കാൻ അറിയിപ്പിൽ പറയുന്നു. 2016 ജൂണിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാൻ സന്ദർശിച്ച് മാർപ്പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് പോപ്പെന്നും അദ്ദേഹത്തിന്റെ ചരിത്രപരമായ സന്ദർശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു.
സന്ദർശന വാർത്തയെ സ്വാഗതം ചെയ്യുന്നതായി യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരസ്പരം കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്ന സന്ദർശനം ലോകത്ത് സമാധാനം നിലനിർത്താൻ ചർച്ചകൾക്കും ഒരുമിച്ചുള്ള പ്രവർത്തിനും സഹായിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.