വത്തിക്കാൻ സിറ്റി: ജീവിതം അവസാനിക്കാറായി... ശരീരം കൂടുതൽ ദുർബലമായി. ജീവിതം അവസാനിക്കാറായി, താൻ സ്വർഗീയ ഭവനത്തിലേയ്ക്കുള്ളയാത്രയിലാണെന്നു പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ.

സ്ഥാനത്യാഗം നടത്തിയ ആദ്യ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. ഇറ്റാലിയൻ ദിനപത്രമായ കോറിയേരെ ഡെല്ല സെറയിലെ പത്രപ്രവർത്തകൻ മാസിമോ ഫ്രാങ്കോയുടെ പേരിൽ അയച്ച കത്തിലാണു ബനഡിക്ട് പതിനാറാമൻ തന്റെ ശാരീരികാവശതകളെ കുറിച്ചു സൂചിപ്പിച്ചത്. 90 വയസുകാരനായ അദ്ദേഹം പരിപൂർണ വിശ്രമത്തിലാണ്. സ്ഥാനമൊഴിഞ്ഞതിന്റെ അഞ്ചാം വാർഷികത്തിലാണ് ബനഡിക്ട് മാർപാപ്പ ജീവിതം അവസാനിക്കാറായെന്ന വെളിപ്പെടുത്തലുമായി കത്തയച്ചത്.

എനിക്ക് ലഭിച്ചതെല്ലാം മഹത്തരമായ ദാനങ്ങളാണ്. ആളുകളുടെ സ്നേഹവും പരിചരണവും സ്വപ്നം കാണുന്നതിനെക്കാൾ അധികമായി തനിക്ക് ലഭിച്ചെന്നും ബനഡിക്ട് പതിനാറാമൻ പറഞ്ഞു. 2013 ഫെബ്രുവരി 13 നു നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് അദ്ദേഹം വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 ന് ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.