- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മെക്‌സിക്കൻ അതിർത്തിയിൽ മതിൽ; ട്രമ്പിന്റെ വാദത്തോട് വിയോജിച്ച് ഫ്രാൻസീസ് മാർപ്പാപ്പ; ക്രൈസ്തവനു ചേർന്ന അഭിപ്രായമല്ലെന്ന് പോപ്പ്
ന്യൂയോർക്ക്: മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടണമെന്നു പറയുന്ന ഡൊണാൾഡ് ട്രമ്പ് ക്രിസ്ത്യാനിയല്ലെന്നും ഒരു ക്രൈസ്തവനു ചേർന്ന അഭിപ്രായ പ്രകടനമല്ല ഇതെന്നും ഫ്രാൻസീസ് മാർപ്പാപ്പ. അതേസമയം പോപ്പിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് ട്രമ്പും തിരിച്ചടിച്ചു. അതിർത്തിയിൽ മതിൽ നിർമ്മിക്കണമെന്നും പറയുന്ന ട്രമ്പിന്റെ നിലപാടിനെപ്പറ്റിയുള്
ന്യൂയോർക്ക്: മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടണമെന്നു പറയുന്ന ഡൊണാൾഡ് ട്രമ്പ് ക്രിസ്ത്യാനിയല്ലെന്നും ഒരു ക്രൈസ്തവനു ചേർന്ന അഭിപ്രായ പ്രകടനമല്ല ഇതെന്നും ഫ്രാൻസീസ് മാർപ്പാപ്പ. അതേസമയം പോപ്പിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് ട്രമ്പും തിരിച്ചടിച്ചു.
അതിർത്തിയിൽ മതിൽ നിർമ്മിക്കണമെന്നും പറയുന്ന ട്രമ്പിന്റെ നിലപാടിനെപ്പറ്റിയുള്ള ചോദ്യത്തിനാണ് മാർപ്പാപ്പ മറുപടി നൽകിയത്. പാലം നിർമ്മിക്കേണ്ട സ്ഥലത്ത് മതിൽ നിർമ്മിക്കണമെന്നു പറയുന്ന ആൾ ക്രിസ്ത്യാനിയല്ല. ട്രമ്പ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് താനിതു പറയുന്നത്. അങ്ങനെ പറയുന്ന ഒരാൾ തീർച്ചയായും ഒരു ക്രിസ്ത്യാനി അല്ലെന്നും മാർപ്പാപ്പ വക്തമാക്കി.
അതേസമയം പോപ്പിന്റെ നിലപാടിനെ ട്രാമ്പ് ഉടൻ തന്നെ അപലപിച്ചു.
മെക്‌സിക്കോയുടെ സ്വാധീനം കൊണ്ടാണ് പോപ്പ് ഇങ്ങനെ പറയുന്നത്. ട്രമ്പ് അത്ര നല്ല ആളല്ലെന്ന് മെക്‌സിക്കൻ സർക്കാരും അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടാവും. അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിന്റെ ദോഷം മാർപ്പാപ്പയ്ക്ക് അറിയില്ല. പോപ്പ് രാഷ്ട്രീയം പറയുകയാണെന്നും ട്രമ്പ് ആരോപിച്ചു. ഐ.എസിന്റെ ആത്യന്തിക ലക്ഷ്യം വത്തിക്കാനാണെന്നും, അത് ആക്രമിക്കപ്പെട്ടാൽ ട്രമ്പ് പ്രസിഡന്റായിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് മാർപാപ്പ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമെന്നും ട്രമ്പ് ഓർമിപ്പിച്ചു. മാർപാപ്പയെ ആത്മീയ മാർഗനിർദ്ദേശം നൽകുന്ന ആചാര്യനായി മാത്രമാണ് കാണുന്നതെന്നും, രാഷ്ട്രീയ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികളും ക്രൈസ്തവരുമായ ജെബ് ബുഷും, മാർകോ റൂബിയോയും പറഞ്ഞു.