- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ചിലെയിലെ കത്തോലിക്കാ പുരോഹിതനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി; ബിഷപ്പിനെതിരെ അന്വേഷണം നടത്താൻ ഉത്തരവും
സാന്റിയാഗോ; ലൈംഗിക വിവാദത്തിൽ നടപടിയെടുത്ത് ഫ്രാൻസിസ് മാർ പാപ്പ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന, ചിലെയിലെ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി. ഇതിനിടെ, പീഡനാരോപണം നേരിടുന്ന അമേരിക്കയിലെ ബിഷപ്പിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട മാർപാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തു. പീഡനാരോപണത്തെ തുടർന്നു യുഎസിൽ രാജിവച്ചത് വെസ്റ്റ് വെർജീനിയയിലെ വീലിങ് ചാൾസ്‌ടെൻ രൂപതയുടെ ചുമതലയുണ്ടായിരുന്ന ബിഷപ് മൈക്കൽ ജെ. ബ്രാൻസ്ഫീൽഡ് (75) ആണ്. കഴിഞ്ഞ ജൂലൈയിൽ യുഎസിൽ പതിനാറുകാരനെ മുൻപു പീഡിപ്പിച്ച കേസിൽ കർദിനാൾ തിയഡോർ മാക് കാരിക് രാജിവച്ചിരുന്നു. നൂറു വർഷത്തിനിടെ, യുഎസിൽ രാജിവയ്‌ക്കേണ്ടി വന്ന ആദ്യ കർദിനാളാണ് ഇദ്ദേഹം. ചിലെയിലെ ഫാ. ക്രിസ്റ്റ്യൻ പ്രെക്ടിനെയാണ് മാർപാപ്പ പുറത്താക്കിയത്. ആരോപണം ഉയർന്നപ്പോൾ ഇദ്ദേഹം ആദ്യം അതു നിഷേധിച്ചിരുന്നു. പക്ഷേ, ഇദ്ദേഹത്തിനെതിരെ കേസ് ശക്തമായതിനെ തുടർന്നു പൊലീസ് പള്ളി ഓഫിസുകളിൽ റെയ്ഡ് വ്യാപകമാക്കി. തുടർന്നാണ് മാർപാപ്പ ഫാ. ക്രിസ്റ്റ്യൻ പ്രെക്ടിനെ പുറത്താക്കിയ
സാന്റിയാഗോ; ലൈംഗിക വിവാദത്തിൽ നടപടിയെടുത്ത് ഫ്രാൻസിസ് മാർ പാപ്പ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന, ചിലെയിലെ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി. ഇതിനിടെ, പീഡനാരോപണം നേരിടുന്ന അമേരിക്കയിലെ ബിഷപ്പിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട മാർപാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തു.
പീഡനാരോപണത്തെ തുടർന്നു യുഎസിൽ രാജിവച്ചത് വെസ്റ്റ് വെർജീനിയയിലെ വീലിങ് ചാൾസ്‌ടെൻ രൂപതയുടെ ചുമതലയുണ്ടായിരുന്ന ബിഷപ് മൈക്കൽ ജെ. ബ്രാൻസ്ഫീൽഡ് (75) ആണ്. കഴിഞ്ഞ ജൂലൈയിൽ യുഎസിൽ പതിനാറുകാരനെ മുൻപു പീഡിപ്പിച്ച കേസിൽ കർദിനാൾ തിയഡോർ മാക് കാരിക് രാജിവച്ചിരുന്നു. നൂറു വർഷത്തിനിടെ, യുഎസിൽ രാജിവയ്‌ക്കേണ്ടി വന്ന ആദ്യ കർദിനാളാണ് ഇദ്ദേഹം.
ചിലെയിലെ ഫാ. ക്രിസ്റ്റ്യൻ പ്രെക്ടിനെയാണ് മാർപാപ്പ പുറത്താക്കിയത്. ആരോപണം ഉയർന്നപ്പോൾ ഇദ്ദേഹം ആദ്യം അതു നിഷേധിച്ചിരുന്നു. പക്ഷേ, ഇദ്ദേഹത്തിനെതിരെ കേസ് ശക്തമായതിനെ തുടർന്നു പൊലീസ് പള്ളി ഓഫിസുകളിൽ റെയ്ഡ് വ്യാപകമാക്കി. തുടർന്നാണ് മാർപാപ്പ ഫാ. ക്രിസ്റ്റ്യൻ പ്രെക്ടിനെ പുറത്താക്കിയത്.