- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയെയും സംഘടിത കുറ്റകൃത്യത്തെയും നരകാഗ്‌നിക്ക് അർഹത നേടുന്ന പാപമാക്കി മാറ്റാൻ കോൺഫറൻസ് വിളിച്ച് പോപ്പ് ഫ്രാൻസിസ്; അഴിമതിക്കാരെ ഇനി സഭ പുറത്താക്കും
പോപ്പ് ഫ്രാൻസിസ് ദീർഘകാലമായി അഴിമതിക്കും മാഫിയക്കുമെതിരെ കടുത്ത രീതിയിൽ പ്രചാരണം നടത്തി വരുന്നുണ്ട്. എന്നാൽ അഴിമതിയെയും സംഘടിത കുറ്റകൃത്യത്തെയും നരകാഗ്‌നിക്ക് അർഹത നേടുന്ന പാപമാക്കി മാറ്റാൻ കോൺഫറൻസ് വിളിച്ച് കൂട്ടിയിരിക്കുകയാണ് ഈ ആഴ്ച മാർപ്പാപ്പ. പുതിയ പ്രമാണമനുസരിച്ച് ഇനി അഴിമതി നടത്തുന്നവരെയും സഭയിൽ നിന്നും പുറത്താക്കുന്നതാണ്. ഈ ആഴ്ച ഇതിനായി വിളിച്ച് കൂട്ടിയിരിക്കുന്ന കോൺഫറൻസിൽ 50 പ്രോസിക്യൂട്ടർമാർ, യുഎൻ ഒഫീഷ്യലുകൾ, ബിഷപ്പുമാർ, സംഘടിത കുറ്റകൃത്യത്തിന്റെ ഇരകൾ തുടങ്ങിയവരെ ക്ഷണിച്ച് വരുത്തിയിരുന്നു. ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പുറത്താക്കുന്ന പ്രമാണം കത്തോലിക്കാ സഭ പുറത്തിറക്കേണ്ടുന്ന സമയം സമാഗതമായിരിക്കുന്നുവെന്നാണീ കോൺഫറൻസന്റെ സംഘാടകർ പറയുന്നത്. സഭയിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കുകയെന്നത് ഏറ്റവും വലിയ ശിക്ഷകളിലൊന്നായിട്ടാണ് കത്തോലിക്കാ സഭ കണക്കാക്കുന്നത്. ഇത്തരക്കാരെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യകർമങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ അനുമതി നൽകുകയില്ല. പൊതുവായ ന
പോപ്പ് ഫ്രാൻസിസ് ദീർഘകാലമായി അഴിമതിക്കും മാഫിയക്കുമെതിരെ കടുത്ത രീതിയിൽ പ്രചാരണം നടത്തി വരുന്നുണ്ട്. എന്നാൽ അഴിമതിയെയും സംഘടിത കുറ്റകൃത്യത്തെയും നരകാഗ്‌നിക്ക് അർഹത നേടുന്ന പാപമാക്കി മാറ്റാൻ കോൺഫറൻസ് വിളിച്ച് കൂട്ടിയിരിക്കുകയാണ് ഈ ആഴ്ച മാർപ്പാപ്പ. പുതിയ പ്രമാണമനുസരിച്ച് ഇനി അഴിമതി നടത്തുന്നവരെയും സഭയിൽ നിന്നും പുറത്താക്കുന്നതാണ്. ഈ ആഴ്ച ഇതിനായി വിളിച്ച് കൂട്ടിയിരിക്കുന്ന കോൺഫറൻസിൽ 50 പ്രോസിക്യൂട്ടർമാർ, യുഎൻ ഒഫീഷ്യലുകൾ, ബിഷപ്പുമാർ, സംഘടിത കുറ്റകൃത്യത്തിന്റെ ഇരകൾ തുടങ്ങിയവരെ ക്ഷണിച്ച് വരുത്തിയിരുന്നു.
ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പുറത്താക്കുന്ന പ്രമാണം കത്തോലിക്കാ സഭ പുറത്തിറക്കേണ്ടുന്ന സമയം സമാഗതമായിരിക്കുന്നുവെന്നാണീ കോൺഫറൻസന്റെ സംഘാടകർ പറയുന്നത്. സഭയിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കുകയെന്നത് ഏറ്റവും വലിയ ശിക്ഷകളിലൊന്നായിട്ടാണ് കത്തോലിക്കാ സഭ കണക്കാക്കുന്നത്. ഇത്തരക്കാരെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യകർമങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ അനുമതി നൽകുകയില്ല. പൊതുവായ നന്മയ്ക്ക് വേണ്ടി നീതിയുടെ ഒരു സംസ്‌കാരം വളർത്തിയെടുക്കാനും അതിലൂടെ അഴിമതിക്കെതിരെ പോരാടാനുമുള്ള മനസ് വളർത്തിയെടുക്കുകയാണിതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും യുഎന്നിലെ വത്തിക്കാന്റെ മുൻ അംബാസിഡറായിരുന്ന ആർച്ച് ബിഷപ്പ് സിൽവാനോ ടോമസി വിശദീകരിക്കുന്നു.
2014ൽ ഇറ്റലിയിലെ മാഫിയയുടെ ഹൃദയഭൂമിയായ എൻഡ്രാൻഗെട്ട സന്ദർശിച്ചപ്പോൾ ഈ പ്രദേശത്തെ മാഫിയാ പ്രവർത്തനം നിലനിൽക്കുന്നതിനെ പോപ്പ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇത്തരത്തിൽ മാഫിയാപ്രവർത്തനങ്ങളെയും ദുർവൃത്തികളെയു പിന്തുടരുന്നവവരെ സഭയിൽ നിന്നും പുറത്താക്കുമെന്ന് അന്ന് തന്നെ പോപ്പ് മുന്നറിയിപ്പേകിയിരുന്നു. രാഷ്ട്രീയം, ബിസിനസ്, വത്തിക്കാൻ എന്നിവിടങ്ങളിലെ അഴിമതിയെയും അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്. പോപ്പ് ബ്യൂണസ് അയേഴ്‌സിൽ ആർച്ച് ബിഷപ്പായിരുന്നപ്പോൾ അഴിമതിക്കെതിരായുള്ള ബുക്ക്‌ലെറ്റായ ക്യൂറിങ് കറപ്ഷന്റെ രച ന നിർവഹിക്കുകയും ചെയ്തിരുന്നു.
അതിൽ അദ്ദേഹം പാപവും അഴിമതിയും തമ്മിലുള്ള വ്യത്യാസം വിശദമാക്കുകയും ചെയ്തിരുന്നു. അഴിമതിയെ അതിജീവിക്കുന്നതിനുള്ള സംസ്‌കാരം എങ്ങനെ വളർത്താമെന്ന് അന്ന് അദ്ദേഹം ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഇറ്റലി അഴിമതി കാര്യത്തിൽ വളരെ മുന്നിലാണെന്ന സത്യം പോപ്പിനെ വേദനിപ്പിക്കുന്നുണ്ട്. ഇവിടെ സംഘടിത കുറ്റകൃത്യങ്ങളും അഴിമതിയും വളരെയധികമാണ്. 176 രാജ്യങ്ങളിൽ ഇക്കാര്യത്തിൽ ഇറ്റലിക്ക് ട്രാൻസ്‌പെരൻസിഇന്റർനാഷൽ അതിന്റെ കറപ്ഷൻ പെർസിപ്ഷൻ ഇൻഡക്‌സിൽ 60 റാങ്കാണ് നൽകിയിരിക്കുന്നത്. മാഫിയക്കെതിരെ കത്തോലിക്കാ ചർച്ചിന് ഇറ്റലിയിൽ നിരവദി ക്യാംപയിനർമാരുണ്ട്. ഇവരിൽ ചിലർ വധിക്കപ്പെടുകയും ചെയ്തിരുന്നു.