- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പിനെ കൊണ്ട് മാമോദീസ മുക്കിക്കാൻ എത്തിയത് 34 കുരുന്നുകൾ; കുർബാന നീണ്ടപ്പോൾ മടിക്കാതെ കുഞ്ഞുങ്ങൾക്ക് മുലകൊടുക്കാൻ നിർദേശിച്ച് പോപ്പ് ഫ്രാൻസിസ്
പോപ്പ് ഫ്രാൻസിസിന്റെ പുരോഗമനപരമായ മാനുഷികമുഖം ഒരിക്കൽ കൂടി വ്യക്തമായ ചടങ്ങായിരുന്നു വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലിൽ വച്ച് കഴിഞ്ഞ ദിവസം നടന്നത്. പോപ്പിനെ കൊണ്ട് മാമോദീസ മുക്കിക്കാൻ ഇവിടെ 34 കുരുന്നുകൾ എത്തിയപ്പോഴായിരുന്നു അത്. ആളുകളുടെ എണ്ണം വർധിച്ചതിനാൽ കുർബാന നീണ്ടപ്പോൾ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്നും അവർക്ക് മടിക്കാതെ മുലകൊടുക്കാനുമായിരുന്നു പോപ്പിന്റെ നിർദ്ദേശം. ഇവിടെ 18 പെൺകുട്ടികളെയും 16 ആൺകുട്ടികളെയുമാണ് പോപ്പ് മാമോദീസ മുക്കിയിരിക്കുന്നത്. ചടങ്ങ് രണ്ട് മണിക്കൂറോളം നീങ്ങുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് ജോഡി ഇരട്ടകളും ഉൾപ്പെട്ടിരുന്നു. കുഞ്ഞുങ്ങളിൽ ചിലർ അതിനിടെ വിശന്ന് കരയാൻ തുടങ്ങിയപ്പോഴായിരുന്നു അവർക്ക് മുല കൊടുക്കാൻ പോപ്പ് നിർദേശിച്ചത്. ചർച്ചിലാണെന്ന് കരുതി മുലയൂട്ടാൻ മടിക്കേണ്ടെന്നും കുരുന്നുകളെ പട്ടിണിക്കിടരുതെന്നുമായിരുന്നു പോപ്പിന്റെ നിർദ്ദേശം. മുലയൂട്ടലെന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്നായിരുന്നു പോപ്പ് അഭിപ്രായപ്പെട്ടത്. പൊതു സ്ഥലങ്ങളിൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് കടുത്ത പരിഹാസ
പോപ്പ് ഫ്രാൻസിസിന്റെ പുരോഗമനപരമായ മാനുഷികമുഖം ഒരിക്കൽ കൂടി വ്യക്തമായ ചടങ്ങായിരുന്നു വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലിൽ വച്ച് കഴിഞ്ഞ ദിവസം നടന്നത്. പോപ്പിനെ കൊണ്ട് മാമോദീസ മുക്കിക്കാൻ ഇവിടെ 34 കുരുന്നുകൾ എത്തിയപ്പോഴായിരുന്നു അത്. ആളുകളുടെ എണ്ണം വർധിച്ചതിനാൽ കുർബാന നീണ്ടപ്പോൾ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്നും അവർക്ക് മടിക്കാതെ മുലകൊടുക്കാനുമായിരുന്നു പോപ്പിന്റെ നിർദ്ദേശം. ഇവിടെ 18 പെൺകുട്ടികളെയും 16 ആൺകുട്ടികളെയുമാണ് പോപ്പ് മാമോദീസ മുക്കിയിരിക്കുന്നത്. ചടങ്ങ് രണ്ട് മണിക്കൂറോളം നീങ്ങുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് ജോഡി ഇരട്ടകളും ഉൾപ്പെട്ടിരുന്നു.
കുഞ്ഞുങ്ങളിൽ ചിലർ അതിനിടെ വിശന്ന് കരയാൻ തുടങ്ങിയപ്പോഴായിരുന്നു അവർക്ക് മുല കൊടുക്കാൻ പോപ്പ് നിർദേശിച്ചത്. ചർച്ചിലാണെന്ന് കരുതി മുലയൂട്ടാൻ മടിക്കേണ്ടെന്നും കുരുന്നുകളെ പട്ടിണിക്കിടരുതെന്നുമായിരുന്നു പോപ്പിന്റെ നിർദ്ദേശം. മുലയൂട്ടലെന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്നായിരുന്നു പോപ്പ് അഭിപ്രായപ്പെട്ടത്. പൊതു സ്ഥലങ്ങളിൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് കടുത്ത പരിഹാസം ചില രാജ്യങ്ങളിൽ ഇന്നും ഏറ്റു വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് പുരോഗമനപരവും മനുഷ്യത്വപരവുമായ ഈ നിർദ്ദേശം പോപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
2014ൽ നടന്ന മറ്റൊരു ചടങ്ങിൽ വച്ചും പോപ്പ് സമാനമായ അഭിപ്രായം പോപ്പ് പ്രകടിപ്പിച്ചിരുന്നു. കുഞ്ഞുങ്ങൾ വിശന്ന് കരഞ്ഞാൽ അധികം ചിന്തിച്ച് നിൽക്കാതെ അവർക്ക് മുലയൂട്ടുക തന്നെ വേണമെന്നായിരുന്നു അന്നും അദ്ദേഹം അവിടെ കൂടിയിരുന്ന അമ്മമാരോട് നിർദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ചർച്ചിൽ വച്ച് ഒരു സ്ത്രീ കുട്ടിക്ക് ബോട്ടിലിൽ പാല് നൽകുന്ന ടെലിവിഷൻ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.