- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാം അപകടത്തിന്റെ തൊട്ടുമുൻപിലാണെന്നു തോന്നുന്നു; എനിക്കു ശരിക്കും ഭയമുണ്ട്; ചെറിയ കൈത്തെറ്റുപോലും ആണവപ്പുരയ്ക്കു തീപകരാം; ആണവാക്രമണ ഭീഷണിയെക്കുറിച്ച് ആകുലപ്പെട്ട് മാർപാപ്പ
വത്തിക്കാൻ സിറ്റി:ആണവാക്രമണ സാധ്യതയെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവച്ച് മാർപാപ്പ. 'നാം അപകടത്തിന്റെ തൊട്ടുമുൻപിലാണെന്നു തോന്നുന്നു. എനിക്കു ശരിക്കും ഭയമുണ്ട്. ചെറിയ കൈത്തെറ്റുപോലും ആണവപ്പുരയ്ക്കു തീപകരാം' മാർപാപ്പ പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ചിലെയും പെറുവും സന്ദർശിക്കുന്ന വേളയിലാണ് മാർപാപ്പ മനസ്സ് തുറന്നത്. പെറുവിൽ കഴിഞ്ഞ ദിവസം ഭൂചലനവും നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ സന്ദർശനം. 1945ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചതിനെ തുടർന്നു മരിച്ച സഹോദരന്റെ മൃതദേഹവുമായി ഒരു കുട്ടി തനിയെ നടന്നുപോകുന്ന ചിത്രത്തിന്റെ പകർപ്പുകൾ മാർപാപ്പ മാധ്യമ പ്രവർത്തകർക്കു നൽകി. 'ഈ ചിത്രം കണ്ടു ഞാൻ വികാരഭരിതനായിപ്പോയി. യുദ്ധത്തിന്റെ ഫലം എന്ന് ഇതിന് അടിക്കുറിപ്പു കൊടുക്കാം. ആയിരം വാക്കുകളെക്കാൾ വാചാലമായതുകൊണ്ടാണു നിങ്ങൾക്കു നൽകുന്നത്' മാർപാപ്പ പറഞ്ഞു.
വത്തിക്കാൻ സിറ്റി:ആണവാക്രമണ സാധ്യതയെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവച്ച് മാർപാപ്പ. 'നാം അപകടത്തിന്റെ തൊട്ടുമുൻപിലാണെന്നു തോന്നുന്നു. എനിക്കു ശരിക്കും ഭയമുണ്ട്. ചെറിയ കൈത്തെറ്റുപോലും ആണവപ്പുരയ്ക്കു തീപകരാം' മാർപാപ്പ പറഞ്ഞു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ചിലെയും പെറുവും സന്ദർശിക്കുന്ന വേളയിലാണ് മാർപാപ്പ മനസ്സ് തുറന്നത്. പെറുവിൽ കഴിഞ്ഞ ദിവസം ഭൂചലനവും നാശനഷ്ടങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ സന്ദർശനം.
1945ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചതിനെ തുടർന്നു മരിച്ച സഹോദരന്റെ മൃതദേഹവുമായി ഒരു കുട്ടി തനിയെ നടന്നുപോകുന്ന ചിത്രത്തിന്റെ പകർപ്പുകൾ മാർപാപ്പ മാധ്യമ പ്രവർത്തകർക്കു നൽകി. 'ഈ ചിത്രം കണ്ടു ഞാൻ വികാരഭരിതനായിപ്പോയി. യുദ്ധത്തിന്റെ ഫലം എന്ന് ഇതിന് അടിക്കുറിപ്പു കൊടുക്കാം. ആയിരം വാക്കുകളെക്കാൾ വാചാലമായതുകൊണ്ടാണു നിങ്ങൾക്കു നൽകുന്നത്' മാർപാപ്പ പറഞ്ഞു.