- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലംബോർഗിനി മാർപാപ്പയക്ക് സമ്മാനമായി നൽകിയ സ്‌പെഷ്യൽ എഡിഷൻ ഹ്യുറാകാൻ സൂപ്പർ കാർ ലേലത്തിന്; ലേലത്തുക ഐ.എസ് ആക്രമണത്തിൽ പെട്ട ഇറാഖി ജനതക്ക്; കയ്യടിച്ച് സമൂഹ മാധ്യമങ്ങൾ
വത്തിക്കാൻ: ലംബോർഗിനി സമ്മാനമായി നൽകിയ സ്‌പെഷ്യൽ എഡിഷൻ ഹ്യുറാകാൻ സൂപ്പർ കാർ ഫ്രാൻസിസ് മാർപാപ്പ ലേലം ചെയ്യാൻ ഒരുങ്ങുന്നു, ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാക്കളായ ലംബോർഗിനി കഴിഞ്ഞ ദിവസം വത്തിക്കാനിലെ മാർപാപ്പയുടെ വസതിക്ക് മുന്നിൽ വച്ചാണ മാർപാപ്പക്ക് സമ്മാനമായി നൽകിയത് ഇറാഖിൽ ഐ.എസ് ആക്രമണത്തിൽ പെട്ട ഇറാഖികൾക്കാണ് മാർപാപ്പ ലേലം ചെയ്യുന്ന വാഹനത്തിന്റെ തുക നൽകുന്നത്, ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ തുക ചിലവഴിക്കും. വെള്ളയും സ്വർണവും കലർന്ന നിറത്തിൽ പോപ്പിനുവേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്ത ഈ ഹ്യുറാകാന് രണ്ട് കോടിയിലേറെ രൂപ വില വരും. 2018 മേയിലാണ് ലേലം നടക്കുക. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങൾ മാർപാപ്പ ഇതുപോലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്തിട്ടുണ്ട്.
വത്തിക്കാൻ: ലംബോർഗിനി സമ്മാനമായി നൽകിയ സ്‌പെഷ്യൽ എഡിഷൻ ഹ്യുറാകാൻ സൂപ്പർ കാർ ഫ്രാൻസിസ് മാർപാപ്പ ലേലം ചെയ്യാൻ ഒരുങ്ങുന്നു, ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാക്കളായ ലംബോർഗിനി കഴിഞ്ഞ ദിവസം വത്തിക്കാനിലെ മാർപാപ്പയുടെ വസതിക്ക് മുന്നിൽ വച്ചാണ മാർപാപ്പക്ക് സമ്മാനമായി നൽകിയത്
ഇറാഖിൽ ഐ.എസ് ആക്രമണത്തിൽ പെട്ട ഇറാഖികൾക്കാണ് മാർപാപ്പ ലേലം ചെയ്യുന്ന വാഹനത്തിന്റെ തുക നൽകുന്നത്, ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ തുക ചിലവഴിക്കും.
വെള്ളയും സ്വർണവും കലർന്ന നിറത്തിൽ പോപ്പിനുവേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്ത ഈ ഹ്യുറാകാന് രണ്ട് കോടിയിലേറെ രൂപ വില വരും. 2018 മേയിലാണ് ലേലം നടക്കുക. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങൾ മാർപാപ്പ ഇതുപോലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്തിട്ടുണ്ട്.
Next Story