- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ്ഗാനുരാഗികൾ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് പോപ്പ് ഫ്രാൻസിസ്; നിലപാട് വ്യക്തമാക്കിയത് 'ദ സ്ട്രങ്ങ്ത് ഓഫ് വൊക്കേഷൻ' എന്ന പുസ്തകത്തിൽ; സ്വവർഗ്ഗ ലൈംഗിക താൽപ്പര്യങ്ങളുള്ളവർ ക്രൈസ്തവ സഭയ്ക്ക് ചേരുന്നവരല്ലെന്നും ആഗോള കത്തോലിക്ക സഭാ തലവൻ
വത്തിക്കാൻ: സ്വവർഗ്ഗാനുരാഗികളായ പുരോഹിതർ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് ആഗോള കത്തോലിക്ക സഭയുടെ തലവൻ പോപ്പ് ഫ്രാൻസിസ്. സ്പാനിഷ് പുരോഹിതൻ ഫെർണാണ്ടോ പ്രാഡോ പോപ്പുമായി നടത്തിയ കൂടിക്കാഴ്ച പ്രസിദ്ധീകരിച്ച 'ദ സ്ട്രങ്ങ്ത് ഓഫ് വൊക്കേഷൻ' എന്ന പുസ്തകത്തിലാണ് പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്. സഭയിലെ സ്വവർഗ്ഗാനുരാഗം തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും, പുരോഹിതരാകാൻ തയ്യാറെടുക്കുന്നവരെ സ്‌ക്രീനിങ് നടത്തിയതിന് ശേഷമേ തിരഞ്ഞെടുക്കാവൂ എന്നും പോപ്പ് പറയുന്നു. സ്വവർഗ്ഗ ലൈംഗിക താൽപ്പര്യങ്ങളുള്ളവർ ക്രൈസ്തവ സഭയ്ക്ക് ചേരുന്നവരല്ല. ഇത്തരം താൽപര്യമുള്ളവർ സഭാവസ്ത്രം ഉപേക്ഷിക്കണമെന്നാണ് പുസ്തകത്തിൽ വ്യക്തമാക്കുന്നത്.പൗരോഹിത്യത്തിനുള്ള കടമ്പകൾ കടുപ്പമേറിയതാണെന്നും തങ്ങളുടെ പരിശുദ്ധി സംരക്ഷിക്കാൻ കഴിയാത്തവർ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പോപ്പ് നേരത്തെ പറഞ്ഞിരുന്നു. പരിശീലനം നൽകുന്നവർ പുരോഹിതരാകാൻ മാനുഷികവും വൈകാരികവുമായും പക്വതയുള്ളവരാണോ എന്നും ഉറപ്പു വരുത്തണമെന്നും പോപ്പ് പറഞ്ഞു. സ്വവർഗാനുരാഗം പാപമെന്നാണ
വത്തിക്കാൻ: സ്വവർഗ്ഗാനുരാഗികളായ പുരോഹിതർ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് ആഗോള കത്തോലിക്ക സഭയുടെ തലവൻ പോപ്പ് ഫ്രാൻസിസ്. സ്പാനിഷ് പുരോഹിതൻ ഫെർണാണ്ടോ പ്രാഡോ പോപ്പുമായി നടത്തിയ കൂടിക്കാഴ്ച പ്രസിദ്ധീകരിച്ച 'ദ സ്ട്രങ്ങ്ത് ഓഫ് വൊക്കേഷൻ' എന്ന പുസ്തകത്തിലാണ് പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സഭയിലെ സ്വവർഗ്ഗാനുരാഗം തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും, പുരോഹിതരാകാൻ തയ്യാറെടുക്കുന്നവരെ സ്‌ക്രീനിങ് നടത്തിയതിന് ശേഷമേ തിരഞ്ഞെടുക്കാവൂ എന്നും പോപ്പ് പറയുന്നു. സ്വവർഗ്ഗ ലൈംഗിക താൽപ്പര്യങ്ങളുള്ളവർ ക്രൈസ്തവ സഭയ്ക്ക് ചേരുന്നവരല്ല. ഇത്തരം താൽപര്യമുള്ളവർ സഭാവസ്ത്രം ഉപേക്ഷിക്കണമെന്നാണ് പുസ്തകത്തിൽ വ്യക്തമാക്കുന്നത്.പൗരോഹിത്യത്തിനുള്ള കടമ്പകൾ കടുപ്പമേറിയതാണെന്നും തങ്ങളുടെ പരിശുദ്ധി സംരക്ഷിക്കാൻ കഴിയാത്തവർ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പോപ്പ് നേരത്തെ പറഞ്ഞിരുന്നു.
പരിശീലനം നൽകുന്നവർ പുരോഹിതരാകാൻ മാനുഷികവും വൈകാരികവുമായും പക്വതയുള്ളവരാണോ എന്നും ഉറപ്പു വരുത്തണമെന്നും പോപ്പ് പറഞ്ഞു. സ്വവർഗാനുരാഗം പാപമെന്നാണ് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട്. ബ്രഹ്മചര്യ പ്രതിജ്ഞ പാലിക്കാനാകത്തവർ സഭാവസ്ത്രം ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നും പോപ്പ് കൂട്ടിചേർത്തു. പോപ്പിന്റെ അഭിമുഖ സംഭാക്ഷണങ്ങൾ കൂട്ടിചേർത്ത പുസ്തകമാണ് ഇറ്റലിയിൽ ശനിയാഴ്ച ഇറങ്ങിയത്. പത്ത് ഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിക്കും.