- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചൂഷണമേൽക്കുന്നവരിൽ നിന്നും വിശപ്പനുഭവിക്കുന്നവരിൽ നിന്നും ക്രിസ്തീയ സമൂഹം മുഖം തിരിക്കരുത് ';'പണക്കാരുടെ ഇടയിൽ പാവങ്ങളുടെ കരച്ചിൽ മുങ്ങിപ്പോകരുത്' ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ 6000ൽ അധികം ആളുകൾക്ക് വിരുന്നൊരുക്കി പോപ്പ് ഫ്രാൻസിസ് ; വേദനയനുഭവിക്കുന്നവരോടൊപ്പം നിൽക്കാൻ ക്രിസ്തീയ സമൂഹത്തിന് ആഹ്വാനം
വത്തിക്കാൻ: സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരിൽ നിന്നും പണക്കാർ മുഖം തിരിക്കരുതെന്ന് പോപ്പ് ഫ്രാൻസിസ്. വിശക്കുന്നവർക്കും ചൂഷണം അനുഭവിക്കുന്നവർക്കും പണമുള്ളവർ താങ്ങാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ ഞായറാഴ്‌ച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച ശേഷം നടന്ന പ്രസംഗത്തിലാണ് പാവങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദത്വം തങ്ങൾക്കുണ്ടെന്ന് ക്രിസ്തീയ സമൂഹത്തെ പോപ്പ് ഓർമ്മിപ്പിച്ചത്. ദിവ്യ ബലിക്ക് ശേഷം നടന്ന വിരുന്നിൽ പാവങ്ങളായ ആറായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. വത്തിക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ അഗതികൾക്കൊപ്പമിരുന്ന ഭക്ഷണം കഴിക്കാനും പോപ്പ് മറന്നില്ല. വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകി വരികയാണെന്നും മൈതാനത്ത് കളിക്കേണ്ട അവസരങ്ങൾ ജീവിതത്തിൽ ലഭിക്കുന്നതിന് പകരം ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദമാണ് യുവാക്കളുടെ കാതുകളിൽ മുഴങ്ങുന്നതെന്നും പോപ്പ് പറഞ്ഞു. വാർധക്യ കാലത്ത് ഒറ്റപ്പെടുന്ന ആളുകളെ കുറിച്ചും പോപ്പ് ഓർമ്മിപ്പിച്ചു. അവരുടെ ജീവിത്തിൽ ഏകാന്തതയുടെ ഇരുട്ട് വീഴാതെ പരിചരണ
വത്തിക്കാൻ: സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവരിൽ നിന്നും പണക്കാർ മുഖം തിരിക്കരുതെന്ന് പോപ്പ് ഫ്രാൻസിസ്. വിശക്കുന്നവർക്കും ചൂഷണം അനുഭവിക്കുന്നവർക്കും പണമുള്ളവർ താങ്ങാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ ഞായറാഴ്‌ച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച ശേഷം നടന്ന പ്രസംഗത്തിലാണ് പാവങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദത്വം തങ്ങൾക്കുണ്ടെന്ന് ക്രിസ്തീയ സമൂഹത്തെ പോപ്പ് ഓർമ്മിപ്പിച്ചത്.
ദിവ്യ ബലിക്ക് ശേഷം നടന്ന വിരുന്നിൽ പാവങ്ങളായ ആറായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. വത്തിക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ അഗതികൾക്കൊപ്പമിരുന്ന ഭക്ഷണം കഴിക്കാനും പോപ്പ് മറന്നില്ല. വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകി വരികയാണെന്നും മൈതാനത്ത് കളിക്കേണ്ട അവസരങ്ങൾ ജീവിതത്തിൽ ലഭിക്കുന്നതിന് പകരം ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദമാണ് യുവാക്കളുടെ കാതുകളിൽ മുഴങ്ങുന്നതെന്നും പോപ്പ് പറഞ്ഞു.
വാർധക്യ കാലത്ത് ഒറ്റപ്പെടുന്ന ആളുകളെ കുറിച്ചും പോപ്പ് ഓർമ്മിപ്പിച്ചു. അവരുടെ ജീവിത്തിൽ ഏകാന്തതയുടെ ഇരുട്ട് വീഴാതെ പരിചരണത്തിന്റെ കരങ്ങൾ കൊണ്ട് അവരെ ചേർത്ത് നിറുത്തണം. ദിവസം ചെല്ലും തോറും പാവങ്ങളുടെ കരച്ചിലിന് ശബ്ദം ഏറി വരുമ്പോഴും അത് ശ്രദ്ധിക്കുന്നില്ലെന്ന തരത്തിലുള്ള പ്രവണത സമൂഹത്തിൽ വർധിച്ച് വരുന്നുണ്ടെന്നും പോപ്പ് ഫ്രാൻസിസ് ഓർമ്മിപ്പിച്ചു.