- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള കത്തോലിക്കാ സഭയിൽ വീണ്ടും 'ഫ്രാങ്കോ' പുരോഹിതർ ? ലൈംഗികാരോപണത്തിന് പിന്നാലെ 88 കാരനായ വൈദികനെതിരെ നടപടിയെടുത്ത് പോപ്പ് ഫ്രാൻസിസ്; പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ശിക്ഷയായി 'ജീവപര്യന്തം അനുതാപവും പ്രാർത്ഥനയും'; നടപടി വധശിക്ഷയ്ക്ക് തുല്യമെന്ന് പുരോഹിതർ
വത്തിക്കാൻ: ലൈംഗിക ആരോപണത്തിന് പിന്നാലെ 88കാരനായ ചിലിയൻ പുരോഹിതന് നേരെ നടപടിയെടുത്ത് ഫ്രാൻസിസ് മാർപാപ്പ. ഫെർണാർഡോ കരഡിമ എന്ന പുരോഹിതനെതിരെയാണ് ലൈംഗികാരോപണം ഉയർന്നത്. ഇദ്ദേഹത്തിന്റെ പദവി എടുത്ത് കളയുന്നതിന് പിന്നാലെ ആജീവനന്താന്ത അനുതാപത്തിനും പ്രാർത്ഥനയ്ക്കും സഭ നിർദ്ദേശിച്ചു. ഇത് വധശിക്ഷയ്ക്ക് തുല്യമായ നടപടിയെന്ന് ആരോപിച്ച് പുരോഹിത സംഘവും രംഗത്തെത്തിയിരുന്നു. ഇത് സഭയുടെ നല്ലതിനാണെന്ന വിശദീകരണവുമായി വത്തിക്കാൻ അധികൃതർ രംഗത്തെത്തി. ഫെർണാർഡോ സാന്റിയാഗോ ഇടവകയിൽ സേവനമുഷ്ടിച്ചിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു കേസ്. മുതിർന്ന പുരോഹിതർ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയാൽ ജീവപര്യന്തം അനുതാപവും പ്രാർത്ഥനയും ഏൽപ്പിക്കുന്ന രീതി നാളുകളായി ഉള്ളതാണെന്നും വിശദീകരണമുണ്ടായിരുന്നു. എന്നാൽ ഈ രീതിയ്‌ക്കെതിരെ പലഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. 2009 മുതലാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നത്. എന്നാൽ ശക്തമായ നടപടികൾ എടുക്കുന്നതിൽ സഭയുടെ ഭ
വത്തിക്കാൻ: ലൈംഗിക ആരോപണത്തിന് പിന്നാലെ 88കാരനായ ചിലിയൻ പുരോഹിതന് നേരെ നടപടിയെടുത്ത് ഫ്രാൻസിസ് മാർപാപ്പ. ഫെർണാർഡോ കരഡിമ എന്ന പുരോഹിതനെതിരെയാണ് ലൈംഗികാരോപണം ഉയർന്നത്. ഇദ്ദേഹത്തിന്റെ പദവി എടുത്ത് കളയുന്നതിന് പിന്നാലെ ആജീവനന്താന്ത അനുതാപത്തിനും പ്രാർത്ഥനയ്ക്കും സഭ നിർദ്ദേശിച്ചു. ഇത് വധശിക്ഷയ്ക്ക് തുല്യമായ നടപടിയെന്ന് ആരോപിച്ച് പുരോഹിത സംഘവും രംഗത്തെത്തിയിരുന്നു. ഇത് സഭയുടെ നല്ലതിനാണെന്ന വിശദീകരണവുമായി വത്തിക്കാൻ അധികൃതർ രംഗത്തെത്തി.
ഫെർണാർഡോ സാന്റിയാഗോ ഇടവകയിൽ സേവനമുഷ്ടിച്ചിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു എന്നായിരുന്നു കേസ്. മുതിർന്ന പുരോഹിതർ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയാൽ ജീവപര്യന്തം അനുതാപവും പ്രാർത്ഥനയും ഏൽപ്പിക്കുന്ന രീതി നാളുകളായി ഉള്ളതാണെന്നും വിശദീകരണമുണ്ടായിരുന്നു. എന്നാൽ ഈ രീതിയ്‌ക്കെതിരെ പലഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. 2009 മുതലാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നത്. എന്നാൽ ശക്തമായ നടപടികൾ എടുക്കുന്നതിൽ സഭയുടെ ഭാഗത്ത് നിന്നും പലതവണ വീഴ്‌ച്ചയുണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു.